മലയാളികൾക്ക് റെയിൽവേയുടെ പുതുവത്സര സമ്മാനം 

തിരുവനന്തപുരം: മലയാളികള്‍ക്ക് റയില്‍വെയുടെ പുതുവത്സര സമ്മാനം. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടുന്നു.

നിലവില്‍ 16 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിന് പകരം 20 കോച്ചുകളുള്ള ട്രെയിനാകും സർവീസ് നടത്തുക. ഇതിനായി പുതിയ റേക്ക് എത്തിച്ചിട്ടുണ്ട്.

റെയില്‍വേ ബോർഡാണ് തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.

കോച്ചുകള്‍ കൂടുന്നതിനായി പുതിയ റേക്ക് തന്നെയാണ് എത്തിച്ചതോടെ നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ ഈ വന്ദേഭാരതിന് എട്ട് കോച്ചുകള്‍ മാത്രമാണുള്ളത്.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

രാജ്യത്ത് 183ശതമാനം വരെ ഒക്യുപെൻസിയുള്ള ട്രെയിനാണ് തിരുവനന്തപുരം- കാസർകോട് വന്ദേഭാരത്. ഇതില്‍ കണ്‍ഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്ഥിതിക്ക് ഇതോടെ മാറ്റം വരുമെന്നാണ് വിശ്വാസം.

എന്നാല്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതിലെ എട്ട് കോച്ചുകള്‍ 16 എണ്ണം ആക്കുക, എറണാകുളം – ബംഗളൂരു, തിരുവനന്തപുരം – കോയമ്ബത്തൂർ വന്ദേഭാരത് സർവീസുകള്‍ തുടങ്ങുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ല.

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് സർവ്വീസുകളാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളതും വരുമാനമുള്ളതുമായ വന്ദേഭാരത് സർവ്വീസുകളാണ് കേരളത്തിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts