പുതുവർഷാഘോഷം; സംസ്ഥാനത്ത് അര ദിവസം കൊണ്ട് വിറ്റത് 308 കോടി രൂപയുടെ മദ്യം 

ബെംഗളൂരു: പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം.

2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയില്‍ വിറ്റത്.

കഴിഞ്ഞ വർഷത്തെ കണക്കിനേക്കാള്‍ ഇരട്ടിയാണിത്.

2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവില്‍പ്പനയിലൂടെ കിട്ടിയത്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

മുഴുവൻ ദിവസത്തെ കണക്കുകള്‍ കിട്ടിയാല്‍ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

വകുപ്പിന്‍റെ കീഴിലുള്ള മദ്യവില്‍പനശാലകളില്‍ നിന്ന് വിവിധ എംആർപി ഷോപ്പുകാർ വാങ്ങിയത് ഉള്‍പ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്.

ഏറ്റവും കൂടുതല്‍ വിറ്റ് പോയത് ബിയർ ബോക്സുകളാണെന്നാണ് കണക്ക്.

ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ചത്തെ കണക്ക് അതിലും കൂടുതലാണ്.

വെള്ളിയാഴ്ച മാത്രം 408.58 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു.

കഴിഞ്ഞ ബജറ്റില്‍ കർണാടക സർക്കാർ മദ്യത്തിന്‍റെ എക്സൈസ് തീരുവ കൂട്ടിയിരുന്നു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ഇതും മദ്യവില്‍പ്പനയില്‍ ലാഭമുണ്ടാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts