ബസ് യാത്രക്കിടെ മൂട്ട കടിച്ചു; നടന്റെ ഭാര്യയ്ക്ക് 1.29 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി 

ബെംഗളൂരു: ബസ് യാത്രക്കിടെ മൂട്ട കടിയേറ്റ് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട യുവതിക്ക് നഷ്ടപരിഹാരമായി 1. 29 ലക്ഷം രൂപ നല്‍കാൻ കോടതി ഉത്തരവ്.

ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്ത‍‍ൃ തർക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.

കന്നഡ നടൻ ശോഭരാജ് പാവൂരിന്റെ നടി ദിപീക സുവർണ നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.‌

2022 ആഗസ്റ്റ് 16നാണ് സംഭവം. സീ ബേർഡ് ടൂറിസ്റ്റ് നടത്തുന്ന സ്വകാര്യ ബസ്സില്‍ ദീപിക മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുമ്പോഴാണ് സംഭവം.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരുവിലെ ഓഫീസിനും റെഡ് ബസ് ഓണ്‍ലൈൻ ബുക്കിംഗ് ആപ്പിനും എതിരെ അവർ പരാതി നല്‍കി.

ബസ് ഉടമയും ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പും ചേർന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാ റാണിയില്‍ മത്സരിക്കാൻ പോകുമ്പോഴാണ് സംഭവം.

സീറ്റില്‍ നിന്ന് മൂട്ടകടി ഏല്‍ക്കുകയായിരുന്നു.

ബസ്സ് ജീവനക്കാരോട് പറഞ്ഞുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

യാത്രയില്‍ ഉണ്ടായ അസ്വസ്ഥത കാരണം റിയാലിറ്റി ഷോയില്‍ മികച്ച രീതിയില്‍ പ്രകടനം നടത്താൻ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

ചികിത്സച്ചെലവായി 18650 രൂപയാണ് നല്‍കേണ്ടത്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

ആറ് ശതമാനം വാർഷിക പലിശ സഹതിതമാണ് ഈ തുക നല്‍കേണ്ടത്.

ബസ് ടിക്കറ്റിന് നല്‍കിയ 840 രൂപ പരാതി ലഭിച്ച തീയതി മുതലുള്ള പലിശ സഹിതം നല്‍കണം.

മാനസിക പിരിമുറുക്കത്തിനും സാമ്പത്തിക നഷ്ടത്തിനും ആറ് ശതമാനം പലിശ സഹിതം ഒരു ലക്ഷം രൂപയും നല്‍കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.

കേസിന്റെ ചെലന് 10000 രൂപയും ഇവർക്ക് നല്‍കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts