6 വയസുകാരി അഴുക്കുചാലിൽ ഒഴുകി പോയി;തിരച്ചിൽ തുടരുന്നു.

ബെംഗളൂരു : 6 വയസുകാരി തുറന്നു വച്ച അഴുക്കുചാലിലൂടെ ഒഴികിപ്പോയതായി സംശയിക്കുന്നു. ഇന്നലെ ഉച്ചയോടെ മാർത്തഹള്ളിക്ക് സമീപമാണ് സംഭവം.

സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനായ നിത്യാനന്ദയുടെ മകൾ മൊണാലികയെയാണ് കാണാനായത്.

മാറത്തഹള്ളി പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന പെട്ടെന്ന് തന്നെ സ്ഥലത്തെത്തുകയും ഇന്നലെ അർദ്ധരാത്രി വരെ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നും തിരച്ചിൽ തുടരുന്നുണ്ട്.

  ഇനി നമ്മ മെട്രോ ഇറങ്ങുന്നത് 500 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക്; ബെംഗളൂരുവിനെ അറിഞ്ഞ് വരാം 'ബന്നി നോ ടി'!

ഇന്നലെ 11.30 യോടെ തുറന്ന് കിടക്കുന്ന വലിയ അഴുക്ക് ചാലിന് സമീപം കളിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടി കാൽ തെറ്റി വീഴുകയായിരുന്നു.

ദൃക്സാക്ഷികൾ ആയ സ്ത്രീകൾ ശബ്ദമുയർത്തിയതോടെ രക്ഷിതാക്കൾ അടക്കമുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. അവർക്ക് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട് അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!
[masterslider id="10"]

Related posts

Click Here to Follow Us