ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ ഇലക്ട്രോണിക് സിറ്റി മേഖലാ യോഗം
കെ എം സി സംസ്ഥാന വൈസ് പ്രസിഡന്റ് മോണ്ടി മാത്യുവിന്റെ അധ്യക്ഷതയിൽ കാസ പിക്കാസയിൽ വെച്ച് നടന്നു.
യോഗം ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്ത് പ്രസിഡന്റ് ബി .കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശക്തമായ പ്രവർത്തനം നടത്തും.
കർണാടക സർക്കാരിന്റെ ജനകീയ പദ്ധതികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻ വിജയം നൽകും.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾമൂലം സാധാരണ ജനങ്ങൾ വളരെ ബുദ്ധിമുട്ടിലാണെന്നു യോഗം അഭിപ്രായപ്പെട്ടു .
പൂക്കോട് വെറ്റിനറി സർവകലാശാല ക്യാമ്പസിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമർദ്ദനത്തിൽ ഇരയായി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ജെ എസ് സിദ്ധാർത്ഥിന് യോഗം ആദരാജ്ഞലികൾ അർപ്പിച്ചു.
കുറ്റക്കാരെ കണ്ടെത്തി നല്ല ശിക്ഷ ഉറപ്പാക്കണം.
ക്യാമ്പസുകളിൽ ആൾക്കൂട്ടവിചാരണയും അക്രമവും നടത്തുന്ന എസ് എഫ് ഐ വിദ്യാർത്ഥി സമൂഹത്തിനും വിപത്താണ് ഇവരെ നിലക്ക് നിർത്തിയില്ലങ്കിൽ രക്ഷിതാക്കൾ കേരളത്തിലെ കോളേജുകളിൽ കുട്ടികളെ അയക്കുവാൻ മടിക്കുമെന്നു യോഗം പറഞ്ഞു.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്തിലെ ഒന്നിലധികം വാർഡുകളിൽ മലയാളി സ്ഥാനാർത്ഥികളെ പരിഗണിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
കെഎം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ ബെംഗളൂരു സൗത്ത് താലൂക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാമരാജ
സംസ്ഥാന ഭാരവാഹികളായ ബെന്നി വെള്ളാറ , റോയി ജോർജ് , അനിൽ കുമാർ കെ എം , ജിമ്മി ജോർജ്
മണ്ഡലം ഭാരവാഹികളായ അജീഷ് വേണുഗോപാൽ , ബെൻസഗർ .എം , രാജീവ് , ബിനോയ് മാത്തുണ്ണി, ബിബിൻ ഫ്രാൻസിസ് , സനീഷ് പൈലി , അനീഷ് , ജോമോൻ കോയിപ്പള്ളി , ഡോ.ഷബിൻ രാജ് , ജയൻ .വി .ജി , ശ്രീകുമാർ , ശ്യാം , ജോമോൾ എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.