തലച്ചോറിൽ രക്തസ്രാവം; എംപി രമേഷ് ജിഗജിനാഗി ആശുപത്രിയിൽ 

ബെംഗളൂരു : തലച്ചോറിൽ രക്തസ്രാവവും നെഞ്ചുവേദനയെയും തുടർന്ന് വിജയപുര എം.പി.യും ബി.ജെ.പി. നേതാവുമായ രമേഷ് ജിഗജിനാഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ബെലഗാവിയിലെ കെ.എൽ.ഇ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്ന ജിഗജിനാഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

നെഞ്ചുവേദന ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നല്ലെന്നും തലച്ചോറിലെ രക്തസ്രാവം പരിഹരിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.

മുതിർന്നനേതാവായ ജിഗജിനാഗി ആറുതവണ എം.പി.യായും നാലുതവണ എം.എൽ.എ.യായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരരംഗത്തുണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts