നമ്മ മെട്രോ: നഷ്ടപ്പെട്ടത് 50 ലക്ഷം രൂപയുടെ ടോക്കണുകൾ!!

ബെംഗളൂരു: നമ്മ മെട്രോയിൽ ഇതുവരെ 50 ലക്ഷം രൂപയുടെ ടോക്കണുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 2011 ഒക്ടോബർ 20 മുതൽ 2019 ഏപ്രിൽ ഒന്നു വരെ 2,33,207 ടോക്കണുകളാണ് നഷ്ടപ്പെട്ടത്. യാത്രയ്ക്കിടെ ടോക്കൺ നഷ്ടപ്പെടുന്നതു മൂലവും ചില യാത്രക്കാർ ടോക്കൺ തിരിച്ച് നൽകാതെ പുറത്തു കടക്കുന്നതു മൂലവുമാണ് ഇത്രയും നഷ്ടപ്പെട്ടത്.

2018-19 വർഷം മാത്രം 58,142 ടോക്കണുകൾ നഷ്ടപ്പെട്ടു. ദിവസേന നാലു ലക്ഷത്തോളം യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നതിൽ 59 ശതമാനം പേരും സ്മാർട്ട്കാർഡ് ഉപഭോക്താക്കളാണ്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

പുറത്തേക്ക് കടക്കാൻ നേരം ടിക്കറ്റ് കാണിക്കാത്തതിനാൽ 2014-15-നും 2018-19-നുമിടയിൽ യാത്രക്കാരിൽനിന്ന് പിഴയിനത്തിൽ ബി.എം.ആർ.സി.എൽ. 19 ലക്ഷം രൂപ ഈടാക്കിയിട്ടുണ്ട്. 2014-15 വർഷം 91,006 രൂപയും 2015-16 വർഷം 1.1 ലക്ഷം രൂപയും 2016-17 വർഷം 1.9 ലക്ഷം രൂപയും 2017-18 വർഷം 5.9 ലക്ഷം രൂപയും 2018-19 വർഷം ഒമ്പത് ലക്ഷം രൂപയുമാണ് പിഴയിനത്തിൽ ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
[masterslider id="10"]

Related posts