ഒരു മാസത്തിനകം നവീകരിച്ച വിവി പുരം ഫുഡ് സ്ട്രീറ്റ് തുറക്കും

ബെംഗളൂരു: വിവി പുരത്തെ നവീകരിച്ച ഭക്ഷണ തെരുവ് ഒരു മാസത്തിനകം ബിബിഎംപി വീണ്ടും തുറക്കും.

വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രസിദ്ധമായ ഫുഡ് സ്ട്രീറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ 2022 ഡിസംബറിലാണ് ആരംഭിച്ചത്.

ഈ വർഷം ഏപ്രിലിൽ പണികൾ പൂർത്തീകരിക്കേണ്ടതായിരുന്നുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പും ഭൂമിയിലെ മറ്റ് പ്രശ്‌നങ്ങളും കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

പൗരസംഘം ഭക്ഷണ തെരുവിലെ കച്ചവടക്കാരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. എല്ലാ തടസ്സങ്ങളും നീങ്ങി അടുത്ത മാസത്തോടെ പണികൾ പൂർത്തിയാകും.

നവീകരിച്ച തെരുവിന്റെ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് ചിക്ക്പേട്ട് എംഎൽഎ ഉദയ് ബി ഗരുഡാച്ചാർ പറഞ്ഞു.

പാലികെ ജല പൈപ്പ് ലൈനുകൾ, മലിനജല ലൈനുകൾ, മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള കണക്ഷനുകൾ എന്നിവ ഇതിനകം പൂർത്തിയാക്കി.

നടപ്പാതകൾ സ്ഥാപിക്കൽ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, പാതകളുടെ സൗന്ദര്യവൽക്കരണം തുടങ്ങിയ പ്രവൃത്തികൾ വരും ദിവസങ്ങളിൽ ആരംഭിക്കും. അഞ്ചുകോടി രൂപ ചെലവിലാണ് നവീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts