രേണുകാസ്വാമി കൊലക്കേസ് : ദർശന്റെ ജാമ്യത്തിനെതിരേ ഹർജി: മുതിർന്ന അഭിഭാഷകനെ നിയമിച്ച് സർക്കാർ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിവിധിക്കെതിരേ സുപ്രീംകോടതിയിൽ നൽകുന്ന ഹർജിയിൽ കർണാടക സർക്കാരിനുവേണ്ടി ഹാജരാകാൻ പ്രത്യേക അഭിഭാഷകനെ നിയമിച്ചു.

മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂഥറയാകും ഹാജരാകുക. ഹൈക്കോടതിവിധിക്കെതിരേ സ്‌പെഷ്യൽ ലീവ് പെറ്റീഷനാകും സർക്കാർ സുപ്രീംകോടതിയിൽ നൽകുക.

  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു

ഇതിനുള്ള രേഖകൾ തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന്റെ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. ജാമ്യത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ നേരത്തെ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരുന്നു.

ഡിസംബർ 13-നാണ് ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts