ബെംഗളൂരു: ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കോളേജില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി.…
Read MoreTag: BELLARI
ബെള്ളാരി റോഡ് വീതി കൂട്ടൽ, 54 മരങ്ങൾ മുറിക്കാൻ അനുമതി
ബെംഗളൂരു: ബെള്ളാരി റോഡിലെ പാലസ് ഗ്രൗണ്ട്സിനു മുന്നിലുള്ള നാലാം നമ്പര്‍ ഗേറ്റിനും ഒമ്പതാം നമ്പര്‍ ഗേറ്റിനും ഇടയില്‍ വരുന്ന ഭാഗത്തെ 54 മരങ്ങള്‍ മുറിക്കാന്‍ ബി.ബി.എം.പിക്ക് വനംവകുപ്പ് അനുമതി നല്‍കി. കാവേരി ജങ്ഷനും മെഹ്ക്രി സര്‍ക്കിളിനും ഇടയിലുള്ള റോഡ് വീതികൂട്ടാനാണ് ഇത്രയേറെ മരങ്ങൾ മുറിച്ചു മാറ്റുന്നത്. പുതുതായി രണ്ടു ലൈനുകള്‍കൂടി ഈ റോഡില്‍ വരും. മൂന്നു മരങ്ങള്‍ നിലനിര്‍ത്തണമെന്നും രണ്ടെണ്ണം മാറ്റിപ്പിടിപ്പിക്കണമെന്നും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം മരവിപ്പിക്കണമെന്ന് പ്രദേശവാസികളും പ്രകൃതിസ്നേഹികളും ആവശ്യപ്പെട്ടിട്ടുണ്ട്. ബെള്ളാരി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതിയുടെ വിശദ…
Read Moreരാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്തത് പ്രത്യേക ബൂത്തിൽ
ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ 66 ഓളം പേർ വോട്ട് ചെയ്തത് ഭാരത് ജോഡോ പദയാത്ര ക്യാമ്പിലെ ബൂത്തിൽ.ബെള്ളാരിയിലെ സങ്കന കല്ലിലെ ഭാരത് ജോഡോക്യാമ്പിലാണ് വോട്ട് ചെയ്തത്. കണ്ടെയ്നറിൽ പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത്. പദയാത്രയ്ക്ക് ഒപ്പമുള്ള ദിഗ് വിജയ് സിംഗ്, ലാൽജി ദേശായി, യൂത്ത് അഖിലേന്ത്യാ പ്രസിഡൻറ് ബി.വി ശ്രീനിവാസ്, ശ്രാവൺ റാവു, സച്ചിൻ റാവു, ജ്യോതി മണി എം.പി, കേശവ് ചന്ദ് യാദവ്, അജയ് കുമാർ ലല്ലു, കെ.പി.സി.സി അംഗവും സംഘടിത തൊഴിലാളിയും ദേശീയ…
Read Moreവൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 2 പേർ മരിച്ചു
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിലെ രണ്ടു രോഗികൾ ആണ് മരണപെട്ടത്. ബെല്ലാരി വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഐസു വിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതാണ് മരണകാരണം. വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്ന വൃക്ക രോഗി മൗലാന ഹുസൈൻ, പാമ്പു കടിയേറ്റ് ചികിത്സയിൽ ആയിരുന്ന ചേട്ടമ്മ എന്നിവരാണ് മരണപ്പെട്ടത്. ജനറേറ്റർ തകരാറിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണ ഉത്തരവിട്ടു
Read Moreമരിച്ചു പോയ മകനെ ഉപ്പിലിട്ട് വച്ച് മാതാപിതാക്കൾ
ബെംഗളൂരു : മുങ്ങി മരിച്ച 10 വയസുകാരന്‍ മകനെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ ഉപ്പിലിട്ട് കിടത്തി. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിര്‍വാര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുരേഷ് എന്ന കുട്ടിയാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം വീടിനു അടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാപിതാക്കള്‍ ഓടിയെത്തി മൃതദേഹം കൊണ്ടുപോയി. മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ടാല്‍ ആള്‍ വീണ്ടും ജീവിതത്തിലേക്ക് വരുമെന്ന് പറയുന്ന ഒരു ക്ലിപ് അവര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഉടനെ അഞ്ച് ചാക്ക്…
Read Moreകൊലക്കേസ് പ്രതിക്ക് താമസിക്കാൻ സൗകര്യം ഒരുക്കി, പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു: കൊലപാതക കേസിലെ പ്രതിക്ക് വനിത സുഹൃത്തിനൊപ്പം താമസിക്കാൻ സൗകര്യമൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ് പെൻഷൻ. ബെല്ലാരി ആൻഡ് റിസർവ് പോലീസ് ഫോഴ്‌സിലെ സ്റ്റാഫ് അംഗം ഉൾപ്പെടുന്ന നാല് പേർക്കാണ് സസ് പെൻഷൻ നൽകിയത്. കോടതി വിചാരണയ്‌ക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ കൊലക്കേസ് പ്രതി ബച്ച ഖാന് വനിത സുഹൃത്തുമായി താമസിക്കാൻ സൗകര്യമൊരുക്കിയത്. ബച്ച ഖാന്റെ അഭ്യർത്ഥനയെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ സഹായം ഒരുക്കിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും കൂടിക്കാഴ്‌ച നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ മുറിക്ക് പുറത്ത് കാവൽ നിന്നിരുന്നുവെന്നും ആരോപണം…
Read Moreദളിത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു, 20 പേർ പോലീസ് കസ്റ്റഡിയിൽ
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ദളിത് യുവാവിനെ മുൻന്നോക്ക ജാതിക്കാർ ഇലക്‌ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. മുന്നോക്ക വിഭാഗത്തിലെ യുവാവിൻറെ മരണത്തിൽ പങ്കുള്ളതായി ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഇരുപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചു. ബെല്ലാരി സ്വദേശി മയണ്ണയെ ആണ് മുന്നോക്ക വിഭാഗക്കാർ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്. സ്ഥലത്തെ ദളിത് കോളനി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. ബെല്ലാരി സന്തൂർ മേഖലയിലെ ദളിത് കുടുംബങ്ങളുടെ വീട് പൊളിച്ചുമാറ്റി മറ്റൊരു ഇടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.…
Read Moreപൊടികൊണ്ട് പൊറുതിമുട്ടി;വായുമലിനീകരണത്താൽ മാറിതാമസിക്കാനൊരുങ്ങി ഒരു ഗ്രാമം
ബെംഗളൂരു: മൂവായിരത്തിൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന ബെളളാരിയിലെ സുൽത്താൻപൂരിലെ ഗ്രാമങ്ങൾ താമസയോഗ്യമല്ലാതാക്കും വിധത്തിൽ വായു മലിനീകരണം ദിനംപ്രതി കൂടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വൈദ്യുതോൽപാദന പ്ലാന്റിൽ നിന്നും മറ്റ് ഖനന കമ്പനികളിൽ നിന്നും ഉണ്ടാകുന്ന പൊടി ഗ്രാമവാസികളുടെ ആരോഗ്യത്തെ പോലും വളരെ ദോഷകരമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഗ്രാമവാസികളുടെ ദുരവസ്ഥ കണക്കിലെടുത്ത്, പ്രാദേശിക ഭരണകൂടം ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും പുതിയ സ്ഥലത്തേക്ക് മാറ്റാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചില നിബന്ധനകളോടെ, ഗ്രാമവാസികൾ ഇപ്പോൾ പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ സ്ഥലത്തേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. “ഗ്രാമവാസികളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ മൂന്ന് വർഷം…
Read Moreഅമ്മയെയും മൂന്ന് വയസുകാരിയായ മകളെയും കൊലപ്പെടുത്തി; പ്രതി പിടിയിൽ
ബെംഗളുരു; അമ്മയെയും 3 വയസുള്ള മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൃത്യം നടത്തിയ ബല്ലാരി സ്വദേശി പിടിയിൽ. ബേലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബല്ലാരി സ്വദേശി പ്രശാന്താണ് (35) അറസ്റ്റിലായത്. ചൗഡേശ്വരി നഗറിലെ ചന്ദ്രകല(36), മകൾ രത്ന എന്നിവരാണ് ഒക്ടോബർ 7ന് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചന്ദ്രകലയുമായി ഏതാനും മാസത്തെ പരിചയം മാത്രമാണ് പ്രതിക്ക് ഉണ്ടായിരുന്നത്. ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയത്തിലായത്. ചന്ദ്രകലയുടെ ഭർത്താവ് ജോലിക്ക് പോയശേഷം ഇയാൾ വീട്ടിലെത്തി. ശേഷം ചന്ദ്രകലയുമായി അഭിപ്രായ വ്യാത്യാസം ഉണ്ടായി. തുടർന്ന്…
Read Moreജക്കൂരി – ബെള്ളാരി സമാന്തര റോഡ് വികസിപ്പിക്കും
ബെംഗളുരു: ജക്കൂരിനെയും ബെള്ളാരിയെയും ബന്ധിപ്പിക്കുന്ന സമാന്തര റോഡ് വീതികൂട്ടാനുള്ള പദ്ധതിയുമായി ബിബിഎംപി. 4.65 ഏക്കർ ഭൂമി റോഡ് വികസനത്തിനായി എടുക്കണ്ട വരും.
Read More