കൊരട്ടി : ഭർതൃമാതാവും സുഹൃത്തായ സത്യവാൻ എന്നയാളും കൂടെ മർദ്ദിച്ച് അവശയാക്കിയ യുവതിയുടെ പരാതിയെ തുടർന്ന് കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സത്യവാൻ ഒളിവിൽ പോയിരുന്നു . കഴിഞ്ഞ ദിവസം അതിരപ്പള്ളിയിൽ നിന്നും ഇയാളെ പോലീസ് പിടിച്ചു. ഇയാളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് യുവതിയുടെ മുഖത്തും ശരീരത്തിലും സാരമായ പരിക്കേറ്റിരുന്നു. യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. അമ്മായി അമ്മയ്ക്ക് ആണ്‍സുഹൃത്തുമായുള്ള ബന്ധം യുവതി കണ്ടെത്തുകയും യുവതിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.…
Read MoreTag: arrest
വിവാദ പരാമർശത്തെ തുടർന്ന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ബെംഗളൂരു: ഹിജാബ് വിലക്ക് സംബന്ധിച്ച വിവാദത്തിൽ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കുന്നത് തടയുന്നവരെ വെട്ടി മുറിക്കുമെന്ന പ്രസ്താവനയാണ് കോൺഗ്രസ് നേതാവ് മുഖറം ഖാനിൽ നിന്നും ഉണ്ടായത്. ഇയാൾക്കെതിരെ സേഡം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 153, 293,298 എന്നിവ ചുമതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽ പോയ ഖാനെ ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
Read Moreവ്യാജ രേഖ ഉപയോഗിച്ച് സിം നൽകിയ 2 പേർ അറസ്റ്റിൽ
ബെംഗളൂരു: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ ജി.രാജേശ്വറിന് വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ നൽകിയ രണ്ട് പേർ അറസ്റ്റിൽ. ചിക്കചലക്കരെ സ്വദേശി എസ്.ചേതൻ (27), യെലഹങ്ക സ്വദേശി ഹർഷ കുമാർ (24) എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയിലെ ജീവനക്കാരാണ്.
Read Moreടാറ്റൂ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ
കൊച്ചി : ടാറ്റൂ ചെയ്യാൻ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് കൊച്ചി ചേരാനെല്ലൂരിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി എസ് സുജീഷിനെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. 7 ഓളം യുവതികൾ നൽകിയ പരാതിയെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇന്നലെയാണ് ഇയാൾ പോലീസ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സ്റ്റുഡിയോയിൽ നിന്നും സി.സി.ടി.വി. യുടെ ഡി.വി.ആര്‍., കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. സ്റ്റുഡിയോയിലെ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Read Moreനടിയ്ക്ക് അശ്ലീല സന്ദേശം അയച്ചു: ഫാഷൻ ഡിസൈനർ പ്രസാദ് ബിഡപ്പയുടെ മകൻ ആദം ബിഡപ്പ അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സിനിമാ നടിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഫാഷൻ ഡിസൈനർ പ്രസാദ് ബിഡപ്പയുടെ മകൻ ആദം ബിഡപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 25 രാത്രി 11 മണിയോടെ ആദം തനിക്ക് ആ സന്ദേശങ്ങൾ അയച്ചപ്പോൾ പൂർണ്ണമായും മദ്യപിച്ച് ബോധരഹിതനായിരുന്നു എന്ന് നടി പറഞ്ഞു. ആദം തനിക്കയച്ച സന്ദേശങ്ങൾ അധിക്ഷേപകരവും ക്രൂരവും വെറുപ്പുളവാക്കുന്നതും വിലകുറഞ്ഞതും വേദനിപ്പിക്കുന്നതും വളരെ അപമാനകരവുമായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തനിക്ക് വളരെയധികം മാനസിക അസ്വസ്ഥതകൾ ആ സന്ദേശങ്ങൾ സൃഷ്ടിച്ചുവെന്നും താരം മാധ്യമങ്ങളോട് പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. താൻ ഏഴുമാസം ഗർഭിണിയാണെന്നും…
Read Moreവാഹനത്തിൽ പെട്രോൾ അടിക്കാൻ മോഷണം; 4 പേർ അറസ്റ്റിൽ
ബെംഗളൂരു: സഞ്ചരിച്ചിരുന്ന വാഹനത്തിലെ പെട്രോൾ യാത്രാമദ്ധ്യേ തീർന്നത് മൂലം പെട്രോൾ അടിക്കുന്നതിനായി മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. മോഷണ സംഘത്തിലെ 3 സ്ത്രീകളടങ്ങുന്ന നാല് ആന്ധ്രാ സ്വദേശികളാണ് അറസ്റ്റിലായത്. ദേവനഹള്ളിയിലെ ബൈപാസ് റോഡിനോട് ചേർന്നുള്ള കടയിൽ മോഷണം നടത്തുന്നതിനിടയിലാണ് സുമലത (24) രംഗമ്മ (30) രമ്യ (19) ഇസ്മായിൽ (19) എന്നിവരെ പോലീസ് പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തത്. സുമലതയുടെ പേരിലുള്ള പുതിയ കാറിൽ ഓഗ്ഗോളിൽ നിന്ന് ചുറ്റാനിറങ്ങിയ സംഘം 500 മീറ്റർ പിന്നിട്ട് പുലർച്ചെ ദേവനാഹള്ളിയിൽ എത്തിയെങ്കിലും പെട്രോൾ തീരുകയായിരുന്നു തുടർന്നാണ് ഇവർ…
Read Moreവാഹന മോഷണ കേസിൽ മലയാളി പിടിയിൽ; മോഷണം മകന്റെ ചികിത്സക്കെന്ന് മൊഴി
ബെംഗളൂരു : വാഹന മോഷണ കേസിൽ മലയാളി അറസ്റ്റിൽ. മകന്റെ അർബുദ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് വാഹന മോഷ്ടാവായി മാറിയതെന്ന് മലയാളി പോലീസിൽ മൊഴി നൽകി. പാലിയേക്കാൾ നസീർ (61 ) ആണ് കഴിഞ്ഞ ദിവസം കാർ മോഷണ കേസിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു. ബഹ്‌റൈൻ പോലീസിൽ ഒൻപത് വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി എത്തിയ നാസർ 2008ലും സമാനമായ വാഹന മോഷണ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അന്ന് ജാമ്യത്തിൽ ഇറങ്ങിയ നസീർ മകന്റെ ചികിത്സയ്ക്ക് പണം നികയാഞ്ഞതിനാൽ…
Read Moreഅമ്മായിയമ്മയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കീഴടങ്ങി.
ബെംഗളൂരു: ഭാര്യയുടെ വിശ്വസ്തതയിൽ സംശയിച്ച് 48 കാരനായ ബേക്കറി ഉടമ ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ മൂടലപാളയ റോഡിലെ ഗോവിന്ദരാജനഗറിലാണ് സംഭവം. കൊലപാതക ശേഷം പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി. വീട്ടമ്മയായ സുനിത (38), അമ്മ സരോജമ്മ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി കുമാർ വി. ശിവമോഗയിലെ തീർത്ഥഹള്ളി സ്വദേശികളായ കുടുംബം ഏതാനും വർഷങ്ങൾക്ക് മുന്പാണ് നഗരത്തിൽ വന്നത്. എൻആർ കോളനിയിലായിരുന്നു സരോജമ്മ താമസിച്ചിരുന്നത്. രണ്ട് കുട്ടികളെ സ്‌കൂളിൽ വിട്ടതിന് ശേഷം രാവിലെ 10 മണിക്ക് കുമാർ വീട്ടിലെത്തുകയും അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്…
Read Moreഡാൻസ് ബാർ നടത്തിയതിന് മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിലായി.
ബെംഗളൂരു: കോറമംഗല മേഖലയിൽ അനധികൃത ഡാൻസ് ബാർ നടത്തിയെന്നാരോപിച്ച് മൂന്ന് പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. 80 ഫീറ്റ് റോഡിലെ പബ്ബിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് അനധികൃത ഡാൻസ് ബാർ കണ്ടെത്തിയത്. ബാർ ടെൻഡർ ജോലിക്ക് തിരഞ്ഞെടുത്തതായി പറഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ നിന്നായി 28 സ്ത്രീകളെയാണ് പ്രതികൾ നഗരത്തിലെത്തിച്ചത്. ശേഷം ഡാൻസ് ബാറിൽ ഉപഭോക്താക്കൾക്കായി പ്രകടനം കാഴ്ച്ചവെക്കാനായി അവരെ നിർബന്ധിക്കുകയാണ് പ്രതികൾ ചെയ്തത്. പാർട്ടിക്ക് ശേഷം പ്രതികൾ സ്ത്രീകളെ പബ്ബിന്റെ ഒന്നും രണ്ടും നിലകളിലെ മുറികളിൽ പൂട്ടിയിടുകയും ചെയ്തിരുന്നതായി…
Read Moreയുവാവിന്റെ കൊലപാതകം; ഏഴുവർഷത്തിനുശേഷം ആന്ധ്രാ സ്വദേശികളായ പ്രതികൾ പിടിയിൽ.
ബെംഗളൂരു: കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴുവർഷത്തിനുശേഷം പ്രതികളായ ആന്ധ്രാപ്രദേശിലെ അനന്തപുർ സ്വദേശികളായ ദമ്പതിമാർ പിടിയിൽ. മുഹമ്മദ് ഗൗസ് (38), ഭാര്യ ഹീന കൗസർ (27) എന്നിവരാണ് പിടിയിലായത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു ആന്ധ്രാ സ്വദേശിയും ബെംഗളൂരുവിലെ തയ്യൽതൊഴിലാളിയുമായിരുന്ന വാസിർ പാഷയുടെ മൃതദേഹം അനന്തപുരിൽനിന്ന് കണ്ടെത്തിയത്. 2015 മേയ് 16-നായിരുന്നു സംഭവം വാസിർ പാഷയുടെ ജീർണിച്ച ശരീരം പോലീസ് അന്ന് കണ്ടടുത്തത്. തുടർന്ന് പോലീസ് കൊലപാതകത്തിന് കേസെടുത്തെങ്കിലും കൊലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് വാസിർ പാഷയുടെ ഭാര്യ ബെംഗളൂരു പോലീസിലും…
Read More