ഡാൻസ് ബാർ നടത്തിയതിന് മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിലായി.

ബെംഗളൂരു: കോറമംഗല മേഖലയിൽ അനധികൃത ഡാൻസ് ബാർ നടത്തിയെന്നാരോപിച്ച് മൂന്ന് പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. 80 ഫീറ്റ് റോഡിലെ പബ്ബിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് അനധികൃത ഡാൻസ് ബാർ കണ്ടെത്തിയത്.

ബാർ ടെൻഡർ ജോലിക്ക് തിരഞ്ഞെടുത്തതായി പറഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ നിന്നായി 28 സ്ത്രീകളെയാണ് പ്രതികൾ നഗരത്തിലെത്തിച്ചത്. ശേഷം ഡാൻസ് ബാറിൽ ഉപഭോക്താക്കൾക്കായി പ്രകടനം കാഴ്ച്ചവെക്കാനായി അവരെ നിർബന്ധിക്കുകയാണ് പ്രതികൾ ചെയ്തത്. പാർട്ടിക്ക് ശേഷം പ്രതികൾ സ്ത്രീകളെ പബ്ബിന്റെ ഒന്നും രണ്ടും നിലകളിലെ മുറികളിൽ പൂട്ടിയിടുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിബിയിൽ നിന്നുള്ള സംഘം അനധികൃത പബ്ബിൽ റെയ്ഡ് നടത്തിയതിനെ തുടർന്ന് 21 ഇടപാടുകാരിൽ നിന്നായി ലക്ഷങ്ങളുടെ പണം പിടിച്ചെടുത്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനുപുറമെ പബ്ബിൽ നിന്നും ശബ്ദ സംവിധാനങ്ങളും മറ്റ് ഗാഡ്‌ജെറ്റുകളും കണ്ടെടുത്തട്ടുണ്ട്, നിലവിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts