അമ്മായിയമ്മയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കീഴടങ്ങി.

ബെംഗളൂരു: ഭാര്യയുടെ വിശ്വസ്തതയിൽ സംശയിച്ച് 48 കാരനായ ബേക്കറി ഉടമ ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ മൂടലപാളയ റോഡിലെ ഗോവിന്ദരാജനഗറിലാണ് സംഭവം. കൊലപാതക ശേഷം പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി.

വീട്ടമ്മയായ സുനിത (38), അമ്മ സരോജമ്മ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി കുമാർ വി. ശിവമോഗയിലെ തീർത്ഥഹള്ളി സ്വദേശികളായ കുടുംബം ഏതാനും വർഷങ്ങൾക്ക് മുന്പാണ് നഗരത്തിൽ വന്നത്. എൻആർ കോളനിയിലായിരുന്നു സരോജമ്മ താമസിച്ചിരുന്നത്.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

രണ്ട് കുട്ടികളെ സ്‌കൂളിൽ വിട്ടതിന് ശേഷം രാവിലെ 10 മണിക്ക് കുമാർ വീട്ടിലെത്തുകയും അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുമായി വഴക്കിടുകയും ചെയ്തു. വഴക്ക് രൂക്ഷമായതോടെ വെട്ടുകത്തിയെടുത്ത് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊല്ലുകയായിരുന്നുവെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. തുടർന്ന് കൃത്യം ചെയ്ത  ശേഷം പ്രതി സ്വമേധയാ പോലീസിൽ കീഴടങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts