ബെംഗളൂരു: കർണാടക പോലീസ് ഒരു കൂട്ടം ബുർഖ ധരിച്ച സ്ത്രീകളെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്ലീം സ്ത്രീകളെ കർണാടക പോലീസ് മർദിക്കുന്നതായി കാണിച്ച് കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെച്ചൊല്ലി കർണാടകയിലെ ചില ഭാഗങ്ങളിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
Video of Karnataka police beating a group of burqa-clad agitators viral on social media: True facts. https://t.co/CxmE6iNOx2
— Karnataka State Police Factcheck (@kspfactcheck) February 21, 2022
എന്നാൽ ബംഗളുരു ‘പുതിയ വിദ്യാഭ്യാസ നയം’ (NEP) നടപ്പാക്കുന്നതിനെതിരെ ചില വിദ്യാർത്ഥികൾ പ്രതിഷേധിച്ച് കൊണ്ട് 2021 സെപ്തംബർ മുതലുള്ള വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് പരിശോധിച്ചുറപ്പിക്കലിലൂടെ കണ്ടെത്തിയിരിക്കുകയാണ്.
സമരം ചെയ്തിരുന്നവർ വഴി തടയാനും ഗതാഗത തടസ്സം സൃഷ്ടിക്കാനും ശ്രമിച്ചപ്പോൾ, പോലീസ് അവരെ ബലം പ്രയോഗിച്ച് റോഡുകളിൽ നിന്ന് മാറ്റി ഗതാഗതത്തിനായി വഴി ഒരുക്കിയ വീഡിയോ ആണ് ഇത്. അതുകൊണ്ടുതന്നെ, ഹിജാബ് വിവാദവുമായി സംബന്ധിച്ച് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയ്ക്ക് പ്രസക്തിയില്ലന്നും, കർണാടക പോലീസിന്റെ പ്രതിച്ഛായ തകർക്കാൻ മനഃപൂർവ്വം ഷെയർ ചെയ്യപ്പെടുന്നതാണെന്നും ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്.
ഇതോടെ ഇത്തരം സ്ഥിരീകരിക്കാത്ത വീഡിയോകൾ വിശ്വസിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്നും ആളുകളോട് പോലീസ് നിർദേശിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.