പ്രശസ്ത കന്നഡ റേഡിയോ ജോക്കി രചന അന്തരിച്ചു.

ബെംഗളൂരു: പ്രശസ്ത റേഡിയോ ചാനലായ റേഡിയോ മിർച്ചിയിലെ ചടുലമായ ഷോകളിലൂടെ ഹൃദയം കീഴടക്കിയ ജനപ്രിയ കന്നഡ റേഡിയോ ജോക്കി (ആർജെ) രചന  (39) അന്തരിച്ചു. ബെംഗളൂരുവിലെ ജെപി നഗറിലുള്ള അപ്പാർട്ട്‌മെന്റിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

‘പൊരി തപോരി രചന’ എന്നറിയപ്പെടുന്ന രചന ബെംഗളൂരുവിലെ റേഡിയോ ശ്രോതാക്കൾക്കിടയിൽ പ്രിയപ്പെട്ടവളായിരുന്നു, കൂടാതെ രചനയുടെ പ്രസംഗ വൈദഗ്ദ്ധ്യം, നർമ്മബോധം, ശ്രോതാക്കളുമായി ഇടപഴകാനുള്ള കഴിവ് എന്നിവ കാരണമാണ് പലരും രചനയെ മനസ്സിലേറ്റിയത്.

രചനയുടെ മരണം ആരാധകരെയും സംസ്ഥാനത്തെ വിനോദ വ്യവസായത്തിലെ അംഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ആർ‌ജെ ഒരു ഫിറ്റ്‌നസ് പ്രേമി കൂടിയായിരുന്നെന്നും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനുള്ള ശ്രദ്ധ കേന്ത്രീകരിച്ചിരുന്നതായും ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മൂന്ന് വർഷം മുമ്പ് ജോലി ഉപേക്ഷിക്കുന്നത് വരെ  രചന ഒരു ദശാബ്ദത്തോളം റേഡിയോ മിർച്ചിയിലാണ് ജോലി ചെയ്തിരുന്നത്. ആ സമയത്ത്, അവർ ബെംഗളൂരുവിലെ ഏറ്റവും ജനപ്രിയമായ ആർജെമാരിൽ ഒരാളായിത്തീർന്നിരുന്നു, കൂടാതെ സിംപ്ലീഗി ഒണ്ടു ലവ് സ്റ്റോറി എന്ന കന്നഡ ചിത്രത്തിലും രചന അഭിനയിച്ചിട്ടുണ്ട്. യുവ ആർജെയുടെ അപ്രതീക്ഷിത മരണത്തിലുണ്ടായ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ച് നിരവധി ആളുകളാണ് അനുശോചനം രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us