ചമോലി: ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു 15 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്ത് ആണ് അപകടം ഉണ്ടായത്. അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചമോലി എസ്‍പി പരമേന്ദ്ര ഡോവൽ പറഞ്ഞു. ഒരു പോലീസ് ഇന്‍സ്പെക്ടറും അഞ്ച് ഹോം ഗാര്‍ഡുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പോലീസ്…
Read MoreTag: accident
ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മംഗളൂരുവിലുണ്ടായ ബൈക്ക്പകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. കോളേജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
Read Moreമകന്റെ ഫീസ് അടക്കാൻ പണമില്ല; വാഹന അപകടത്തിലെ നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ 45 കാരിക്ക് ദാരുണാന്ത്യം
സേലം: മകന്‍റെ കോളേജ് ഫീസ് അടക്കാനായി പണമില്ലാത്തതിനാൽ വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ സ്ത്രീയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. പാപ്പാത്തി എന്ന 45കാരിയാണ് ബസിന് മുന്നില്‍ ചാടി ഗുരുതര പരിക്കേറ്റ് മരിച്ചത്. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയിലായിരുന്നു മകന്‍റെ കോളേജ് ഫീസ് അടയ്ക്കാനായി 45കാരി അറ്റകൈ പ്രയോഗം നടത്തിയത്. നേരത്തെ ഒരു ബൈക്കിന് മുന്നില്‍ ചാടാന്‍ പാപ്പാത്തി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ അപകടത്തില്‍ ഇവര്‍ക്ക് പരിക്കുകള്‍ ഏറ്റിരുന്നില്ല. ഇതോടെയാണ് ഇവര്‍…
Read Moreമംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോയ ബസ് മറിഞ്ഞു , ഒരു മരണം; 25 ഓളം പേർക്ക് പരിക്ക്
ബെംഗളൂരു: മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടു. ഇന്നു പുലർച്ചെ കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ആണ് മരിച്ചതെന്ന് പുറത്ത് വരുന്ന സൂചന. ഇരുപത്തിയഞ്ചോളം പേർക്കു പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ 12.45ന് ആയിരുന്നു അപകടം. മംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറുകെ തലകീഴായി മറിഞ്ഞു. ലോറി ഡ്രൈവറെയും…
Read Moreബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ടെമ്പോയും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് യാത്രികരായ കുട്ടികളെ സാരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കാളി നിറച്ച ടെമ്പോ ബൈക്കിൽ ഇടിച്ചാണ് ദമ്പതികൾ മരിച്ചത്. ദമ്പതികളായ ശ്യാമള (35), ശ്രീറാം (40) മരിച്ചത്. സംഭവത്തിൽ ദമ്പതികളുടെ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. അവരിൽ ഒരാളുടെ നില ഗുരുതരമാണ്. നിലവിൽ കുട്ടികളെ ചിന്തപാണി ആശുപത്രിയിലും പ്രാഥമിക ചികിൽസയ്ക്കു ശേഷം കൂടുതൽ ചികിത്സയ്ക്കായി കോലാർ എസ്എൻആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിന്താമണി-കോലാർ റോഡിൽ കച്ചഹള്ളി…
Read Moreമൈസൂരുവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ബെംഗളൂരു: മൈസൂരുവിൽ വാഹനാപകടത്തിൽ നീലഗിരി സ്വദേശി മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ദേവർഷോല വുഡ്ബ്രയറിലെ യൂസുഫിൻറെ മകൻ അഫ്സലാണ്(27)മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒറ്റവയൽ സ്വദേശി അജ്മൽ(26), ദേവർഷോല കുന്നുമ്മൽ ജുനൈസ്(29)എന്നിവരെ മൈസൂരു ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്സലും മറ്റും സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ മൈസൂരുവിനു സമീപം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ദേവർഷോല സ്വദേശി കാർത്തിക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാഹിറ ബാനുവാണ് അഫ്സലിൻറെ ഭാര്യ. മക്കൾ: യാസീൻ ഫത്താഹ്, നിദാല.
Read Moreകാർ മതിലിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു: കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് ബി.ബി.എ വിദ്യാര്‍ഥിനി മരിച്ചു. മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ ബി.ബി.എ വിദ്യാര്‍ഥിനിയും പുത്തൂര്‍ കര്‍നാഡിലെ അബ്ദുല്‍ മജീദിന്റെ മകളുമായ ഖദീജത്ത് ഹന്നയാണ്(19) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മംഗളൂരുവിനടുത്ത തുംബായ് രാമല്‍കട്ടയിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ ഹന്നയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൂരില്‍ നിന്ന് മംഗളൂരുവിലെ യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബണ്ട്വാള്‍ ട്രാഫിക് എസ്.ഐ സുതേഷ് സ്ഥലത്തെത്തി.
Read Moreഷൂട്ടിംങ്ങിനിടെ നടൻ ഷാരൂഖ് ഖാന് പരിക്ക്
ലോസ് ആഞ്ചെലെസ്: സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യു.എസിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഇപ്പോള്‍ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ലോസ് ആഞ്ചെലെസില്‍ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്‍റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് പെട്ടെന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണ്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഷാരൂഖ് വീട്ടില്‍ വിശ്രമത്തിലാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം ജവാന്‍റെ ട്രയിലര്‍ ഈ മാസം…
Read Moreസെൽഫി എടുക്കുന്നതിനിടെ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. തമിഴ്നാട് തിരുപ്പൂരിലാണ് അപകടം ഉണ്ടായത്. ഈറോഡ് സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) മരിച്ചത്. തിരുനെൽവേലി -ബിലാസ്പൂർ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.
Read Moreകാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: ചാമരാജ് നഗറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ മൈസൂരു- ഊട്ടി ദേശീയപാതയില്‍ ഗുണ്ടല്‍പേട്ട് ബേഗൂരിന് സമീപം ഹിരികര്‍ ഗേറ്റിലാണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ മൈസൂരു സ്വദേശി മുസമ്മില്‍ അഹമ്മദാണ് (35) മരിച്ചത്. ലോറി ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ലോറിയുമായി കൂട്ടിയിടിച്ചയുടൻ കാര്‍ കത്തിയമര്‍ന്നു. മൈസൂരുവില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് പോയ കാര്‍ എതിര്‍ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ ലോറിയിലുണ്ടായിരുന്നവര്‍ പുറത്തുചാടി. എന്നാല്‍, കാര്‍ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാനായില്ല. അഗ്നി രക്ഷാ…
Read More