ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 മരണം

ചമോലി: ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു 15 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്ത് ആണ് അപകടം ഉണ്ടായത്. അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചമോലി എസ്‍പി പരമേന്ദ്ര ഡോവൽ പറഞ്ഞു. ഒരു പോലീസ് ഇന്‍സ്പെക്ടറും അഞ്ച് ഹോം ഗാര്‍ഡുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പോലീസ്…

Read More
Click Here to Follow Us