ബെംഗളൂരു: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പിതാവ് മരിച്ചു. മകന് ഗുരുതര പരിക്കേറ്റു. തൊക്കോട്ടിനടുത്തുള്ള ചോമ്പുഗുഡ്ഡെയിലാണ് അപകടം നടന്നത്. മംഗളൂരു അേക്കല സ്വദേശി അബ്ബാസ് (58) ആണ് മരിച്ചത്. മകൻ നൗഷാദ് ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ബാസും നൗഷാദും സ്‌കൂട്ടറിൽ ദേർളക്കട്ടെ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ അബ്ബാസും നൗഷാദും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെയും മകനെയും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അബ്ബാസ് യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
Read MoreTag: accident
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികൾക്ക് ലോറിയിടിച്ച് ദാരുണാന്ത്യം
ബെംഗളൂരു: രാമനഗര ഗൊല്ലറതൊഡ്ഡി ഗ്രാമത്തിൽ മഗഡിക്കടുത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന രണ്ട് കുട്ടികൾ ലോറിയിടിച്ച് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എം. രോഹിത്(അഞ്ച്), കെ. ശാലിനി (എട്ട്) എന്നിവരാണ് മരിച്ചത്. രാത്രി ട്യൂഷൻ കഴിഞ്ഞ് ഒരുമിച്ച് വീടുകളിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് കുട്ടികളെ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ലോറിയിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടി. ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. മറ്റ് മൂന്ന് കുട്ടികൾ ആശുപത്രിയിൽ. മഗഡിയിൽ നിന്ന് വരുകയായിരുന്ന ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.
Read Moreമിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ പരിക്ക്. പരിപാടി അവതരിപ്പിച്ച് തിരികെ വരുന്നതിനിടെ വിതുരക്ക് സമീപം വെച്ചു തങ്കച്ചൻ സഞ്ചാരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കച്ചന്റെ നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. ഉടൻ തന്നെ തങ്കച്ചനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനു അടിമാലിക്കും, മഹേഷ് കുഞ്ഞുമോനും ഉണ്ടായ അപകടത്തിന് പിന്നാലെയാണ് ഇപ്പോൾ തങ്കച്ചനും അപകടം സംഭവിച്ചിരിക്കുന്നത്.
Read Moreമകന്റെ അടുത്തേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മലയാളി മരിച്ചു
ബെംഗളൂരു: ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. സുന്ദരേശനും സംഘവും സഞ്ചരിച്ച കാർ പച്ചക്കറി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുന്ദരേശൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകന്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റ് ഗുണ്ടൽപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബംഗളൂരുവിലുള്ള മകന്റെ അടുത്തേക്ക് പോവുകയായിരുന്നു ഇവർ.
Read Moreസ്വകാര്യ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്
ബെംഗളൂരു : ചിത്രദുർഗയിൽ സ്വകാര്യബസ് മറിഞ്ഞ് പത്തുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ചല്ലക്കെരെ താലൂക്കിലെ ജിദ്ദാപുരിലായിരുന്നു അപകടം ഉണ്ടായത്. നായകനഹട്ടിയിൽ നിന്ന് ഗരണി ക്രോസിലേക്ക് പോവുകയായിരുന്നു ബസ് ആണ് അപകടത്തിൽ പെട്ടത്. ഏതിരേ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ പെട്ടന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചല്ലക്കെരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായകനഹട്ടി പോലീസ് കേസെടുത്തു.
Read Moreപടക്ക കടയിലെ തീ പിടിത്തം ;മരണ സംഖ്യ ഉയരാൻ സാധ്യത
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടം. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമം മണിക്കൂറുകളോളം തുടർന്നു.
Read Moreബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
ബെംഗളൂരു: മംഗളുരു ദേശീയ പാത 75ല്‍ ഉപ്പിനങ്ങാടിക്കടുത്ത സന്നംപാടിയില്‍ ബുധനാഴ്ച വൈകുന്നേരം ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചു. നെല്ല്യാടി സ്വദേശി പി എം ഇഖ്ബാല്‍(32) ആണ് മരിച്ചത്. ഉപ്പിനങ്ങാടിയില്‍ നിന്ന് നെല്ല്യാടിയിലേക്ക് വരുകയായിരുന്ന ബൈക്ക് നിർത്തിയിട്ട കാര്‍ഗോ ലോറിയില്‍ ഇടിക്കുകയായിരുന്നു.
Read Moreകാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൾ അസീസിന്റെ മകൾ ജെ.ആദില (23) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ആദില. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വെയിൽ ചന്നപട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30 ആയിരുന്നു അപകടമുണ്ടായത്. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ.
Read Moreബെംഗളൂരു-മംഗളൂരു ദേശീയ പാതയിൽ അപകടം ; 4 യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഹാസനിൽ ബെംഗളൂരു-മംഗളൂരു ദേശീയ പാത 75ൽ സകലേശ്പൂർ താലൂക്കിലെ ഈശ്വരഹള്ളി കുടിഗെയ്ക്ക് സമീപം എംയുവിയും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുപ്പഹള്ളിയിലെ ചേതൻ (22), ഗുഡ്ഡനഹള്ളിയിലെ അശോക് (21), തട്ടേക്കരെയിലെ പുരുഷോത്തം (23), ഹാസൻ നഗരത്തിനടുത്തുള്ള ചിഗലുരു ഗ്രാമങ്ങളിലെ ദിനേശ് (20) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം സുഹൃത്തുക്കളായിരുന്നു, സക്‌ലേഷ്പൂരിലേക്ക് ജോളി റൈഡിന് പോകുമ്പോഴാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ടിപ്പറിൽ ടൊയോട്ട ഇന്നോവ ഇടിക്കുകയായിരുന്നു. അരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടതോടെ ആളൂർ…
Read Moreബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: മൈസൂരുവിൽ ബൈക്ക് പകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മഞ്ചേരി വട്ടപ്പറമ്പിൽ സാദിഖലിയുടെ മകൻ ശിഹാബ് റഹ്മാൻ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മൈസൂരു റിങ് റോഡിന് സമീപത്തായിരുന്നു അപകടം. സുഹൃത്തുക്കളുമായി 4 ബൈക്കുകളിൽ ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഹംപിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ശിഹാബ് തെറിച്ച് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിഫാന് പരിക്കേറ്റു. കെആർ നഗർ ട്രാഫിക് പൊലീസ് കേസെടുത്തു. മാതാവ്: സാജിത
Read More