ബെംഗളൂരു : ബെംഗളൂരു ടൗൺഹാളിന് സമീപം കേരള ആർ.ടി.സി. ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബസാണ് ശനിയാഴ്ച രാത്രി എട്ടോടെ അപകടത്തിൽപ്പെട്ടത്. സാറ്റലൈറ്റിൽ നിന്ന് പുറപ്പെട്ടതായിരുന്നു ബസ്. തുടർന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകർ അൾസൂർ ഗേറ്റ് പോലീസ് സ്റ്റേഷനിലെത്തി പോലീസ് കാറിന്റെ ഉടമസ്ഥരോട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ച് തുടർ യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. പിന്നീടുള്ള യാത്ര തുടർന്നു.
Read MoreTag: accident
കാറപകടത്തിൽ മൂന്ന് മരണം
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യക്കടുത്ത അഡ്കാറില്‍ പാതയോരത്ത് നിന്ന മൂന്നുപേര്‍ കാറിടിച്ച് മരിച്ചു. ഹാവേരി ജില്ലയിലെ റാണെബെന്നൂര്‍ സ്വദേശികളായ കെ.സി.ചന്ദ്രപ്പ(37),എ.വി.രംഗപ്പ(41),എൻ.എ. മന്തേഷ്(43) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെങ്കപ്പ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിന്ന നാലുപേരെയും ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്തിയിട്ട ലോറിയിടിച്ചാണ് നിന്നത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേര്‍ മരിക്കുകയായിരുന്നു.
Read Moreകോഴിക്കോടേക്ക് പോയ ബസ് അപകടത്തിൽ പെട്ടു
ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന.എസ്. ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിനുപിന്നിൽ കാറിടിച്ചു. സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസിനുപിന്നിലാണ് ദീപാഞ്ജലിനഗറിൽ വെച്ച് കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. ബസിൻ്റെ പിറകിൽ നിസ്സാരകേടുപാടുകളുണ്ടായിട്ടുണ്ട്. ഓണാവധിയോടനുബന്ധിച്ചുള്ള പ്രത്യേക ബസായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് ബൈട്രായാനപുര പോലീസെത്തി രണ്ടുവാഹനങ്ങളും സ്റ്റേഷനിലെത്തിച്ചു. എം.എം.എ. പ്രവർത്തകർ ഇടപെട്ടതിനെത്തുടർന്ന് ബസ് സ്റ്റേഷനിൽനിന്ന് വിട്ടുനൽകിയത്. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ബൈട്രായനപുര പോലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി ഡിപ്പോയുടേതാണ് ബസ്.
Read Moreടിപ്പർ ലോറി സ്‌കൂട്ടറിലടിച്ച് 16 കാരന് ദാരുണാന്ത്യം
ബെംഗളൂരു: മംഗളൂരുവിനടുത്ത് അഡ്‌യാറിൽ ടിപ്പർ ലോറി സ്‌കൂട്ടറിലടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടറിന്റെ പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന അഡ്‌യാർപദവ് സ്വദേശിയും മംഗളൂരു മിലാഗ്രസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ പി.ഷറഫുദ്ദീനാണ് (16) മരിച്ചത്. സുഹൃത്ത് ജുനൈദിന്റെ സ്‌കൂട്ടറിൽ സഞ്ചരിച്ച ഷറഫുദ്ദീൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreസ്വകാര്യ ബസ് അപകടത്തിൽ പെട്ട് 2 മരണം ; നിരവധി പേർക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് ദീർഘദൂര സർവിസ് നടത്തുന്ന സ്വകാര്യ ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം. ചെന്നൈ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീവനക്കാർ ഉൾപ്പെടെ 38 പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. നേരത്തെ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എം.എൽ.എ പ്രേംകുമാർ പറഞ്ഞിരുന്നു. എന്നാൽ, ഒരു മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പറയുന്നു. ബസിനടിയിൽപെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് സമീപത്തെ…
Read Moreഒരു ദിവസം കൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് 14 അപകടങ്ങൾ
ബെംഗളൂരു: പ്രതിദിനം 80 ലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ടെന്നാണ് വിവരം. അതിൽ 15 ലക്ഷത്തിലധികം വാഹനങ്ങൾ പുറത്തുനിന്നു വന്ന് പോകുന്നു. ഇത്രയും വലിയ വാഹനങ്ങളുടെ ഇരകളാകുന്നവരുടെ എണ്ണവും കൂടിവരികയാണ്. തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ വരെ 14 വൻ അപകടങ്ങളാണ് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലായി നടന്നത്. ഇതിൽ 4 പേർ ബൈക്കുകൾ, കാറുകൾ, കാന്റർ, ടാറ്റ എയ്സ്, ഓട്ടോകൾ തുടങ്ങി വിവിധ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിലാണ് മരിച്ചത്. കൂടാതെ, ഗുരുതരവും നിസാരവുമായ പരിക്കുകളോടെ 15-ലധികം പേർ ആശുപത്രിയിലാണ്.
Read Moreഓണം അവധിയ്ക്ക് നാട്ടിലേക്ക് പോയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
ചെന്നൈ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബുധനൂര്‍, പെരിങ്ങിലിപ്പുറം കാട്ടിളയില്‍ വീട്ടില്‍ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരിച്ചത്. ത്രിച്ചിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഓണം പ്രമാണിച്ച് നാട്ടിലേക്ക് ഇരു ചക്രവാഹനത്തില്‍ പോകവേ പിന്നില്‍ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരി: അൻജലി. സംസ്കാരം ബുധനാഴ്ച്ച, രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.
Read Moreഅച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച നാലുവയസ്സുകാരി ബസിടിച്ച് മരിച്ചു
ബെംഗളൂരു : അച്ഛനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോയ നാലുവയസ്സുകാരിക്ക് ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം. ബെംഗളൂരു ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ പ്രീ-കെ.ജി. വിദ്യാർഥിനി പൂർവിയാണ് മരിച്ചത്. ബെംഗളൂരു ഉത്തരഹള്ളി മെയിൻ റോഡിലെ പദ്മാവതി സിൽക്‌സ് ഷോറൂമിനടുത്ത് ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം. സിസ്‌കോ കമ്പനിയിലെ ഉദ്യോഗസ്ഥനായ അച്ഛൻ പ്രസന്നയുമൊത്ത് സ്കൂളിലേക്ക് പോകുകയായിരുന്നു പൂർവി. ബൈക്കിന്റെ പുറകിൽ ബസിടിക്കുകയായിരുന്നു.
Read Moreഇലക്ട്രോണിക് സിറ്റിക്ക് സമീപം ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തിൽ യാത്രക്കാരനായ തിരൂർ സ്വദേശി മരിച്ചു. തിരൂർ ബി.പി അങ്ങാടി പൈങ്ങോട്ടിൽ അബ്ദുൽ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 നായിരുന്നു അപകടം. മുസമ്മിൽ സഞ്ചരിച്ച ബൈക്ക് റോഡിൽ മറിയുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മുസമ്മിൽ. സഹോദരി: മുബഷിറ.
Read Moreകാറിന് പിന്നിൽ ലോറി ഇടിച്ച് അപകടം ;ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
ബെംഗളൂരു: ചിത്രദുർഗയിൽ ദാരുണമായ വാഹനാപകടം. കാറിന് പിന്നിൽ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വിജയപുര ജില്ലയിലെ ബസവൻബാഗേവാഡി താലൂക്കിലെ കുദരെസലവാഡഗി ഗ്രാമത്തിൽപ്പെട്ടവരാണ് മരിച്ചത്. സംഗനബസപ്പ, ഭാര്യ രേഖ, മകൻ അഗസ്ത്യ ബന്ധു ഭീമശങ്കർ എന്നിവർ സംഭവസ്ഥലത്തും മധുസൂദനൻ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാറിൽ സഞ്ചരിക്കവേയാണ് അപകടം. ചിക്കമംഗളൂരു വരെ എത്തിയിരുന്നു. മധുസൂദനൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Read More