ടിപ്പർ ലോറി സ്‌കൂട്ടറിലടിച്ച് 16 കാരന് ദാരുണാന്ത്യം

ബെംഗളൂരു: മംഗളൂരുവിനടുത്ത് അഡ്‌യാറിൽ ടിപ്പർ ലോറി സ്‌കൂട്ടറിലടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

സ്‌കൂട്ടറിന്റെ പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന അഡ്‌യാർപദവ് സ്വദേശിയും മംഗളൂരു മിലാഗ്രസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ പി.ഷറഫുദ്ദീനാണ് (16) മരിച്ചത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

സുഹൃത്ത് ജുനൈദിന്റെ സ്‌കൂട്ടറിൽ സഞ്ചരിച്ച ഷറഫുദ്ദീൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീഴുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts