ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ 

അങ്കമാലി: ലഹരി മരുന്നുമായി യുവാവിനെ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു നിന്നും എക്സൈസ് സംഘം പിടികൂടി.

ഇരുപത്തി ഏഴര ഗ്രാം എംഡിഎംഎ 10 ഗ്രാം കഞ്ചാവ് എന്നിവയും പ്രതിയിൽ നിന്നും കണ്ടെത്തി.

കൊല്ലം തൃക്കടവൂർ സ്വദേശി ഹരികൃഷ്‌ണനാണ് അങ്കമാലി എക്സൈസിന്റെ പിടിയിലായത്.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി എക്സൈസ് ഇൻസ്പെക്‌ടർ സിജോ വർഗീസിനെ നേതൃത്വത്തിൽ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നുമാണ് പ്രതി ലഹരി മരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഇൻസ്പെക്‌ടർ സിജോ വർഗീസ് അറിയിച്ചു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts