ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികൾക്ക് ലോറിയിടിച്ച് ദാരുണാന്ത്യം 

ബെംഗളൂരു: രാമനഗര ഗൊല്ലറതൊഡ്ഡി ഗ്രാമത്തിൽ മഗഡിക്കടുത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന രണ്ട് കുട്ടികൾ ലോറിയിടിച്ച് മരിച്ചു.

മൂന്ന് പേർക്ക് പരിക്കേറ്റു. എം. രോഹിത്(അഞ്ച്), കെ. ശാലിനി (എട്ട്) എന്നിവരാണ് മരിച്ചത്. 

രാത്രി ട്യൂഷൻ കഴിഞ്ഞ് ഒരുമിച്ച് വീടുകളിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് കുട്ടികളെ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ലോറിയിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടി.

ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

മറ്റ് മൂന്ന് കുട്ടികൾ ആശുപത്രിയിൽ. 

മഗഡിയിൽ നിന്ന് വരുകയായിരുന്ന ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts