ന്യൂഡൽഹി: പകൽ വെയിലിന്റെ ചൂടിൽ നിന്ന് രാത്രിയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. സൂര്യൻ അസ്തമിച്ചാലും അന്തരീക്ഷ താപനില താഴാത്ത ‘വാം നൈറ്റ്’ അഥവാ ഉഷ്ണരാത്രികൾ രാജ്യത്ത് ഗുരുതരമായ ആരോഗ്യ-കാലാവസ്ഥാ പ്രതിസന്ധിയായി മാറുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്താൽ വരും മാസങ്ങളിൽ രാത്രികാല ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യത. എന്താണ് ‘ഉഷ്ണരാത്രി’? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില സാധാരണയേക്കാൾ 4.5 ഡിഗ്രി മുതൽ 6.4 ഡിഗ്രി സെൽഷ്യസ് വരെ കൂടുന്ന അവസ്ഥയെയാണ് ‘ഉഷ്ണരാത്രി’…
Read MoreCategory: HEALTH
വ്യാജ മരുന്നുകൾ വിപണിയിൽ; ‘മൗഞ്ചാരോ ക്വിക്ക് പെൻ’ വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
ബെംഗളൂരു: ടൈപ്പ് 2 പ്രമേഹത്തിനും അമിതഭാര നിയന്ത്രണത്തിനുമായി ഉപയോഗിക്കുന്ന ‘മൗഞ്ചാരോ ക്വിക്ക് പെൻ’ (Mounjaro KwikPen) എന്ന മരുന്നിന്റെ ചില ബാച്ചുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം. ഹരിയാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ബാംഗ്ലൂർ ഡിസ്ട്രിക്റ്റ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ (BDCDA) നഗരത്തിലെ ഫാർമസികൾക്ക് കർശന ജാഗ്രതാനിർദ്ദേശം നൽകി. ആറ് ബാച്ചുകൾ സംശയനിഴലിൽ 2025-ൽ നിർമ്മിച്ചതും 2027 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ കാലാവധി തീരുന്നതുമായ 2.5mg, 5mg, 7.5mg, 10mg, 12.5mg, 15mg വീര്യമുള്ള…
Read Moreപാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
ഉഷ്ണതരംഗത്തിനൊപ്പം പാമ്പ് ഭീതിയിൽ കൂടിയാണ് കേരളം. സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5 പേരാണ് മരിച്ചത്. പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?കടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്ത്? കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ? അറിയാം. ഉഷ്ണതരംഗത്തിന് പിന്നാലെയാണ് പാമ്പുകളെ കുറിച്ചുള്ള ഭീതിയും കേരളത്തിൽ ഉയരുന്നത്. പാമ്പുകളുടെ താവളം ഒരുക്കുന്നതിൽ മനുഷ്യന്റെ അശ്രദ്ധയ്ക്കും വലിയ പങ്കുണ്ട്. വീട്ടു പരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിച്ച് സൂക്ഷിക്കലാണ് ഇതിൽ പ്രധാനം. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ എന്നിവ കൂട്ടിയിടാതെ സൂക്ഷിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ…
Read Moreയുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
ബെംഗളൂരു: സാധാരണയായി പ്രായമായവരിൽ കണ്ടുവരാറുള്ള വായയിലെ ക്യാൻസർ, ബെംഗളൂരു നഗരത്തിലെ യുവാക്കൾക്കിടയിൽ വലിയ തോതിൽ വർദ്ധിക്കുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പുകയിലയുടെ ഉപയോഗം പ്രധാന കാരണമായി തുടരുമ്പോഴും, യുവാക്കളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നത് രോഗനിർണ്ണയവും ചികിത്സയും വൈകാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 30-കളിലും 40-കളിലും പ്രായമുള്ളവരിലാണ് ഇപ്പോൾ രോഗബാധ കൂടുതലായി കണ്ടുവരുന്നത്. രോഗികളിലെ പ്രായപരിധിയിൽ പ്രകടമായ മാറ്റം വന്നതായി സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. രാജീവ് വിജയകുമാർ പറഞ്ഞു. പുകയിലയുടെ വിവിധ രൂപങ്ങളിലുള്ള ഉപയോഗമാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. പാരമ്പര്യമായി പ്രായമായവരിലാണ് ഈ…
Read Moreബെംഗളൂരുവിലെ യുവാക്കൾക്കിടയിൽ വായയിലെ ക്യാൻസർ വർദ്ധിക്കുന്നു: ആശങ്കയറിയിച്ച് ഡോക്ടർമാർ
ബെംഗളൂരു: സാധാരണയായി പ്രായമായവരിൽ കണ്ടുവരാറുള്ള വായയിലെ ക്യാൻസർ, ബെംഗളൂരു നഗരത്തിലെ യുവാക്കൾക്കിടയിൽ വലിയ തോതിൽ വർദ്ധിക്കുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പുകയിലയുടെ ഉപയോഗം പ്രധാന കാരണമായി തുടരുമ്പോഴും, യുവാക്കളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നത് രോഗനിർണ്ണയവും ചികിത്സയും വൈകാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 30-കളിലും 40-കളിലും പ്രായമുള്ളവരിലാണ് ഇപ്പോൾ രോഗബാധ കൂടുതലായി കണ്ടുവരുന്നത്. രോഗികളിലെ പ്രായപരിധിയിൽ പ്രകടമായ മാറ്റം വന്നതായി സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. രാജീവ് വിജയകുമാർ പറഞ്ഞു. പുകയിലയുടെ വിവിധ രൂപങ്ങളിലുള്ള ഉപയോഗമാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. പാരമ്പര്യമായി പ്രായമായവരിലാണ് ഈ…
Read Moreപഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ
ന്യൂഡൽഹി: വിപണിയിൽ നിന്നും വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും പതിപ്പിച്ചിരിക്കുന്ന വർണ്ണാഭമായ സ്റ്റിക്കറുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (FSSAI). പഴങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കാൻ വ്യാപാരികൾ ഉപയോഗിക്കുന്ന ഇത്തരം സ്റ്റിക്കറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ആരോഗ്യത്തിന് ഭീഷണി ഇങ്ങനെ പഴങ്ങളിലും പച്ചക്കറികളിലും ഉപയോഗിക്കുന്ന സ്റ്റിക്കറുകളിലെ രാസവസ്തുക്കൾ ശരീരത്തിനുള്ളിൽ എത്തുന്നത് ദോഷകരമാണ്: വിഷാംശമുള്ള മഷി: ലേബലുകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന മഷിയിൽ അപകടകാരികളായ സിന്തറ്റിക് പദാർത്ഥങ്ങളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത പശ: സ്റ്റിക്കറുകൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശകൾ ഭക്ഷ്യയോഗ്യമല്ല. ഇവ തൊലിപ്പുറത്ത്…
Read Moreയുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
ബെംഗളൂരു: ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വിതരണ ശൃംഖലയെ തകിടം മറിച്ചതോടെ, നഗരത്തിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഇതിന് പിന്നാലെ അവശ്യ മരുന്നുകളുടെ വിലയും ഈ ആഴ്ച മുതൽ വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അസംസ്‌കൃത എണ്ണയുടെയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെയും വില വർദ്ധിച്ചതോടെ മരുന്നുകൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഫോയിലുകളുടെ നിർമ്മാണച്ചെലവ് കുത്തനെ ഉയർന്നു. ഇത് മരുന്നുകളുടെ വിലയിൽ 15 മുതൽ 20 ശതമാനം വരെ…
Read Moreഅമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു
വാഷിംഗ്ടൺ: അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ് ഉപവകഭേദമായ സിക്കാഡ (BA 3 2) പടരുന്നതായി റിപ്പോർട്ട്. വർഷങ്ങളോളം ഭൂമിക്കടിയിൽ കഴിഞ്ഞശേഷം പെട്ടെന്ന് പുറത്തുവരുന്ന സിക്കാഡ എന്ന പ്രാണിയുടെ പേരാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്നത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം നിശബ്ദമായി വീണ്ടും പ്രത്യക്ഷപ്പെട്ടതിനാലാണ് വിദഗ്ധർ ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ഒമിക്രോൺ വകഭേദമായ BA 3 ൽ നിന്ന് ജനിതക മാറ്റം വന്നതാണ് സിക്കാഡ. ഇതിന്റെ സ്പൈക് പ്രോട്ടീനുകളിൽ 70 മുതൽ 75 വരെ മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ…
Read Moreപാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല
ബെംഗളൂരു: എൽ.പി.ജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ വീണ്ടും വിറകടുപ്പുകളിലേക്ക് മടങ്ങുന്നത് ആരോഗ്യരംഗത്ത് വലിയ ആശങ്കയുണ്ടാക്കുന്നു. വിറകടുപ്പുകളിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ക്യാൻസർ, ക്ഷയം (ടിബി), ആസ്ത്മ തുടങ്ങിയ നൂറുകണക്കിന് മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. വിറക് കത്തുമ്പോൾ പുറന്തള്ളുന്ന പുകയിൽ ബെൻസീൻ (Benzene), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുണ്ട്. ഇവ ശ്വാസകോശ അർബുദം, സ്തനാർബുദം തുടങ്ങിയവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വിറകടുപ്പിന്റെ ഉപയോഗം പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് മാരകമായേക്കാം. പുക ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയെ…
Read Moreഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും
ബെംഗളുരു കുട്ടികളിലെ ഭിന്നശേഷി നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് എല്ലാ ജില്ലകളിലും അടുത്ത വര്‍ഷം ഏര്‍ണി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (സിഇ ഐസി) സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഈ കേന്ദ്രങ്ങളില്‍ ശിശുരോഗ വിദഗ്ധര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ഹൃദ്രോഗ വിദഗ്ധര്‍, മനഃശാസ്ത്രജ്ഞര്‍ എന്നിവരുണ്ടാകും. നിലവില്‍ ചില ജില്ലകളില്‍ ഈ സൗകര്യങ്ങളുണ്ട്. അടുത്ത വര്‍ഷത്തോടെ എല്ലാ ജില്ലകളിലേക്കും വ്യാപിക്കുകയാണ് ലക്ഷ്യം. നേരത്തേ തന്നെ ഭിന്നശേഷിയുള്ളവരെ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ കുട്ടിക്ക് നല്ല മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Read More