ബെംഗളൂരു: സംസ്ഥാനത്തെ അഴിമതി വിരുദ്ധ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016-ൽ അഴിമതി വിരുദ്ധ ഏജൻസിആരംഭിച്ചതുമുതൽ 1,803 കേസുകൾ ഇതിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം കേസുകളുംഇപ്പോൾ വിചാരണയിലാലാണ്. എസിബിക്ക് ഇത് വരെ 10 കേസുകളിൽ മാത്രമാണ് ശിക്ഷിക്കാൻകഴിഞ്ഞിട്ടുള്ളത്. എന്നാൽ പ്രതികളെ വെറുതെവിട്ട കേസുകളുടെ എണ്ണം 25 ആണ്, അഴിമതിക്കാരായഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കാനുള്ള സാധ്യതയേക്കാൾ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഈകണക്കുകൾ സൂചിപ്പിക്കുന്നു. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അടുത്തിടെ നടത്തിയ റെയ്ഡുകളിൽ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് വിവരങ്ങളെ സംബന്ധിച്ച് കൂടുതൽ…
Read MoreAuthor: WEB TEAM
ഈ തവള ഇനി കർണാടകക്ക് സ്വന്തം.
ബെംഗളൂരു: കർണാടകയിൽ ഉടൻ ഒരു സംസ്ഥാന തവള ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നടപടികൾ എല്ലാം ശരിയായാൽ, ഇന്ത്യയിൽ സ്വന്തമായി ഒരു തവളയുണ്ടാകുന്ന ആദ്യ സംസ്ഥാനമാകും കർണാടക. മലബാർ ട്രീ ടോഡ് (Malabar Tree toad) എന്നറിയപ്പെടുന്ന തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കണമെന്ന് വിദഗ്ധർനിർദ്ദേശിച്ചു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നതും ഐ യു സി എൻ ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്നജീവി എന്ന നിലയുമാണ് ഈ നിർദ്ദേശം വിദഗ്ധർ മുന്നോട്ട് വെച്ചിരിക്കുന്നത്.
Read Moreകൊവിഡ് ക്ലസ്റ്ററുകൾ: സാംസ്കാരിക പരിപാടികൾ മാറ്റിവയ്ക്കാൻ കോളേജുകൾക്ക് സർക്കാർ നിർദ്ദേശം
ബെംഗളൂരു: ധാർവാഡ്, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയകോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നസാംസ്കാരിക, അക്കാദമിക, സാമൂഹിക പരിപാടികൾ രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർകോളേജുകൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞയാഴ്ച നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത ശേഷം ധാർവാഡിലെ എസ്ഡിഎം മെഡിക്കൽ കോളേജിലെ 300-ലധികം പേർക്ക് കോവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രസ്തുത നിർദ്ദേശം നൽകിയിരിക്കുന്നത്. “വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോൺഫറൻസുകൾ, സെമിനാറുകൾ, അക്കാദമിക് ഇവന്റുകൾ തുടങ്ങിയവസാധ്യമാകുന്നിടത്തെല്ലാം മാറ്റിവെക്കാം. പകരമായി, ഇത് ഹൈബ്രിഡ് മോഡിൽ, അതായത് കുറഞ്ഞ ഓഫ്‌ലൈൻഅറ്റൻഡൻസോടെ…
Read Moreഒമൈക്രോണല്ല, നഗരത്തിലെത്തിയ 2 ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വേരിയന്റ്
ബെംഗളൂരു: കോവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെയും വൈറസിന്റെഡെൽറ്റ വകഭേദമാണ് ബാധിച്ചത് എന്ന് റിപ്പോർട്ടുകൾ. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കും ഡെൽറ്റവേരിയന്റാണ് ബാധിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബെംഗളൂരു റൂറൽ ജില്ലാ ഉദ്യോഗസ്ഥൻഅറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ആശങ്കക്ക് കാരണമായി മാറിയകോവിഡിന്റെ പുതിയ വേരിയന്റായ ഒമൈക്രോൺ അല്ല ഇവർക്ക് ബാധിച്ചിരിക്കുന്നത് എന്നും അദ്ദേഹംഅറിയിച്ചു. നവംബർ 11 നാണ് രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Read Moreപുനീത് രാജ്കുമാറിന്റെ ഒരു ആരാധകൻ ആത്മഹത്യ ചെയ്തു
ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ആരാധകനായ മയൂരയെ (34) ബുധനാഴ്ച രാത്രി ഹാസനിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുനീതിന്റെ വിയോഗത്തിൽ മയൂര അസ്വസ്ഥനായിരുന്നതായും താരത്തിന്റെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. അടുത്തിടെ ഭക്ഷണം കഴിക്കാനും വീട്ടിൽനിന്ന് പുറത്തിറങ്ങാനും തനിക്ക് താൽപ്പര്യമില്ലെന്നും മയൂര സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മയൂരയുടെ പിതാവ് എച്ച്.ആർ.നാഗരാജ് ഡോ.രാജ്കുമാർ ഫാൻസ് അസോസിയേഷന്റെ ജില്ലാപ്രസിഡന്റായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘം അക്രമികൾഅദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
Read Moreകൊവിഡ് ക്ലസ്റ്ററുകളുടെ വർദ്ധനവ്വിന് കാരണം വൈറസിന്റെ പുനരുജ്ജീവനമാകാം: വിദഗ്ധർ
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 ക്ലസ്റ്ററുകളുടെ എണ്ണം വർധിച്ചത് കൊവിഡ് വൈറസിന്റെ പുനരുജ്ജീവനം സംഭവിച്ചത് കൊണ്ടാകാം എന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്. ഈ സഹചര്യത്തിൽ ആരോഗ്യവകുപ്പും സാങ്കേതിക ഉപദേശക സമിതിയും ചേർന്ന് വ്യാപനം തടയുന്നതിനുള്ള നടപടികൾശക്തമാക്കി. പരിശോധനാ രീതികൾ മാറ്റാൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അടിയന്തരഘട്ടത്തിൽ, കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് ഡെൽറ്റ വേരിയന്റാണോ അതോ പുതിയതായി എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തുന്നതിനായി ക്ലസ്റ്ററുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്.
Read Moreപരാതികൾ അവഗണിച്ചു, മുതിർന്ന പൗരന്റെ ജീവിതം ദുരിതത്തിലാക്കി മൺസൂൺ
ബെംഗളൂരു: വീട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും ഇതേ തുടർന്ന് കൊതുകുശല്യവും രൂക്ഷമായതും നഗരവാസിയായ ഒരു മുതിർന്ന പൗരന്റെ ജീവിതം ദുരിതത്തിലാക്കിയതായി റിപ്പോർട്ടുകൾ. എൺപത്തിയേഴുകാരനായ രമേഷ്ചന്ദ്രശേഖരൻ 30 വർഷത്തോളമായി എച്ച്ബിആർ ലേഔട്ടിലെ 80 ഫീറ്റ് റോഡിലാണ് താമസിക്കുന്നത്. 2014ൽഎട്ട് അടിയോളം റോഡ് ഉയർത്തിയിരുന്നു. ഇത് ഓരോ മഴക്കാലത്തും അദ്ദേഹത്തിന്റെ വീടിനു ചുറ്റും മഴവെള്ളവുംമാലിന്യവും പരക്കുന്നതിന് കാരണമായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തന്റെ വീടിന്റെ താഴത്തെ നിലയിൽ മഴവെള്ളം നിറഞ്ഞിരിക്കുന്നതാണ് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം കണ്ടത്. പലതവണ ബിബിഎംപിയോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല, അതിനാൽതന്റെ താമസസ്ഥലത്ത് വെള്ളം കയറുന്നത് തടയാൻ അദ്ദേഹം സ്വന്തം ചെലവിൽ…
Read Moreബലൂൺ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ
ബെംഗളൂരു: ബഹിരാകാശത്ത് ടൂത്ത് പേസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത് മുതൽസമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മലിനീകരണ വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ , ബലൂൺ ഉപഗ്രഹം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുവാൻ ഒരുങ്ങുകയാണ്നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ. ചമൻ ഭാരതീയ സ്കൂളാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്. ക്യാമറ, റേഡിയേഷൻ സെൻസർ, ജിപിഎസ് മൊഡ്യൂൾ, പ്ലാന്റ്, ടൂത്ത് പേസ്റ്റ് എന്നിവ ബലൂൺ ഉപഗ്രഹത്തിൽഉണ്ടാകും. ഈ ഉപകരണങ്ങൾ സെൻസറുകൾ, ക്യാമറകൾ എന്നിവയിലൂടെ മലിനീകരണത്തെയുംവികിരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ജനുവരിയിൽ ഉപഗ്രഹം സ്‌ട്രാറ്റോസ്‌ഫിയറിൽഎത്തിക്കാനാണ് തീരുമാനം. ഓഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്.
Read Moreസംസ്ഥാനത്ത് ഗാർഹിക പീഡനം വർദ്ധിച്ചതായി ആരോഗ്യ സർവേ
ബെംഗളൂരു: മുൻപ് നടന്ന സർവേ കണ്ടെത്തലുകളെ അപേക്ഷിച്ച് സംസ്ഥാനത്ത് വിവാഹിതരായ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങളും യുവതികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും വർധിച്ചതായി ഏറ്റവും പുതിയ ദേശീയ ആരോഗ്യ സർവേ-5 വെളിപ്പെടുത്തുന്നു. 18 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ വ്യാപനം 20.6 ശതമാനത്തിൽ നിന്ന് 44.4 ശതമാനമായി ഉയർന്നു. 18-നും 29-നും ഇടയിൽ പ്രായമുള്ള, 18 വയസ്സിൽ ലൈംഗികാതിക്രമത്തിന് വിധേയരായ യുവതികളുടെ അനുപാതവും 10.3 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു. തല്ലുക, തള്ളുക, അവർക്ക് നേരെ എന്തെങ്കിലും എറിയുക, കൈകൾ വളച്ച്, മുടി വലിച്ചു പറിക്കുക, ചവിട്ടുക, വലിച്ചിഴയ്ക്കുക,…
Read Moreകോവിഡ് വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷന്റെ കവറേജ് മെച്ചപ്പെടുത്തുന്നതിനായി കോവിഡ് -19 വാക്സിനേഷൻ ശക്തമാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശംനൽകി. സംസ്ഥാനത്ത് 90 ശതമാനം പേർക്ക് ആദ്യ ഡോസും 57 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസും ഇത് വരെനൽകിയിട്ടുണ്ട് എന്നും ഡിസംബർ അവസാനത്തോടെ ഇത് 70 ശതമാനത്തിലെത്തും എന്ന് വാക്‌സിനേഷഷന്റെപുരോഗതി അവലോകനം ചെയ്യാൻ ഡിസിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു
Read More