അനധികൃത ബാനറുകൾക്ക് എതിരെ നടപടിയുമായി കോർപ്പറേഷൻ; ബാനറുകൾ നീക്കാൻ പ്രത്യേകസംഘം

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ അനധികൃതവും നിയമവിരുദ്ധവുമായ പരസ്യബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിയന്ത്രിക്കാൻ നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി).

ഈ ലക്ഷ്യം മുന്നിൽ നിർത്തി പുതുക്കിയ സ്റ്റാൻഡേഡ്‌ ഓപ്പറേറ്റിങ് നടപടിക്രമം കോർപ്പറേഷൻ പുറപ്പെടുവിച്ചു. അനധികൃത പരസ്യ ബോർഡുകളും ഫ്ളെക്സുകളും ബാനറുകളും നീക്കുന്നതിനായി ബിബിഎംപി സോണൽ കമ്മിഷണർമാർ പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്നതാണ് ഒരു നിർദേശം.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

അഡ്വർടൈസ്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് ടീമുകൾ എന്നറിയപ്പെടുന്ന ഈ സംഘങ്ങൾക്കായിരിക്കും പൂർണ ചുമതല. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, ജൂനിയർ എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയവർ സംഘത്തിലുണ്ടാകും.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് (എഇഇ) ആയിരിക്കും അനധികൃത ഫ്ളെക്സുകളും ബാനറുകളും നീക്കുന്നതിന്റേ മേൽനോട്ട ചുമതല. നിയമം ലംഘിക്കുന്നവർക്കെതിരേ കെസടുക്കുന്നതിനും ശിക്ഷ നൽകുന്നതിനുമുള്ള ചുമതലയും എഇഇക്കായിരിക്കും.

ബന്ധപ്പെട്ട ജൂനിയർ എൻജിനിയറോ അസിസ്റ്റന്റ് എൻജിനിയറോ ആയിരിക്കണം അതത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകേണ്ടത്. അനധികൃത ബാനറുകൾ, ഫ്ളെക്സുകൾ തുടങ്ങിയവയെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ കൺട്രോൾ റൂം സ്ഥാപിക്കണം.

  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
[masterslider id="10"]

Related posts