എൻജിനുകളിൽ ശുചിമുറി പണിയുമെന്ന് റെയിൽവേ

ചെന്നൈ : ജോലിക്കിടെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനും ഭക്ഷണംകഴിക്കാനും ഇടവേളകൾ വേണമെന്ന ലോക്കോ പൈലറ്റുമാരുടെ ആവശ്യം റെയിൽവേ ബോർഡ് നിയോഗിച്ച സമിതികൾ തള്ളി.

പകരം, തീവണ്ടി എൻജിനുകളിൽ ശുചിമുറി നിർമിക്കുമെന്നാണ് റെയിൽവേ പറയുന്നത്.

ഇത് അംഗീകരിക്കാനാവില്ലെന്നും ലോക്കോ പൈലറ്റുമാരുടെ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്നും ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ വ്യാഴാഴ്ച അറിയിച്ചു.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട രണ്ടുസമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം ജോലിസമയത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ ഭക്ഷണം കഴിക്കാനോ ഇടവേള അനുവദിക്കാൻ കഴിയില്ല.

ഓരോദിവസവും ജോലികഴിഞ്ഞ് റെയിൽവേ ആസ്ഥാനത്ത് വിശ്രമിക്കാൻ ലഭിക്കുന്നസമയം വാരാന്ത വിശ്രമസമയത്തിന്റെകൂടെ കൂട്ടണമെന്ന നിർദേശവും അതിലുണ്ട്. ഇതുരണ്ടും അംഗീകരിക്കാനാവില്ലെന്നാണ് ലോക്കോ പൈലറ്റുമാരുടെ സംഘടന പറയുന്നത്.

ലോക്കോ പൈലറ്റുമാർക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ തീവണ്ടി എൻജിനുകളിൽ ശുചിമുറികൾ നിർമിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
[masterslider id="10"]

Related posts