ബെംഗളുരു: ആഡംബര ജീവിതം നയിക്കാൻ പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. സയൻസ്, കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദധാരികളായ, മുൻപ് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നവരാണ് ബെംഗളുരുവില്‍ പോലീസിന്റെ പിടിയിലായത്. ബെംഗളുരു ഹൊറമാവ് തിമ്മറെഡ്ഡി ലേഔട്ടിലെ താമസക്കാരായ വി സന്ദീപ്, വി രജത്ത് എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് എച്ച്.ബി.ആർ ലേഔട്ട് ഫസ്റ്റ് ബ്ലോക്കില്‍ വെച്ച് ഒരു വയോധികയെ രണ്ട് പേർ ബൈക്കില്‍ പിന്തുടരുകയും പിന്നീട് ഇവരുടെ മാല മോഷ്ടിച്ച് സ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു. പരാതി ലഭിച്ചത് അനുസരിച്ച് പോലീസ്…
Read MoreDay: 25 April 2025
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിന്റെ പാർശ്വഭിത്തിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 അടിയോളം ഉയരമുള്ള ഫ്ലൈ ഓവറില്‍ നിന്ന് ഇരുവരും താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബംഗളുരു റിച്ച്‌മണ്ട് റോഡില്‍ വ്യാഴാഴ്ച പുലർച്ചെ 3.45നായിരുന്നു അപകടം. ബേഗൂർ റോഡ് വിശ്വപ്രിയനഗർ സ്വദേശിയായ ശ്രേയസ് പാട്ടില്‍ (19) ആണ് മരിച്ചത്. സുഹൃത്തായ അക്ഷയനഗർ സ്വദേശി കെ ചേതൻ പരിക്കുകളോടെ ആശുപത്രിയിലാണ്. ബി.കോം വിദ്യാർത്ഥിയായ ശ്രേയസാണ് പുലർച്ചെ വാഹനം ഓടിച്ചത്. ഇരുവരും എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ…
Read Moreപഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിച്ച് പോസ്റ്റ്; യുവാവിനെതിരെ കേസ്
ബെംഗളൂരു: കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ന്യായീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചതിന് യുവാവിനെതിരെ കേസ്. നിച്ചു മംഗളൂരു എന്ന ഫെയ്സ്ബുക്ക് ഉപഭോക്താവിനെതിരെയാണ് കേസെടുത്തത്. ഉള്ളാള്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവാവ് പങ്കുവച്ച പോസ്റ്റ് സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും കലാപത്തിന് പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. യുവാവ് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വലിയ തോതില്‍ വിമർശനങ്ങള്‍ ഉയർന്നിരുന്നു. സമൂഹത്തിന്റെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചു. പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകള്‍ ഉള്‍പ്പെടെ പരാതിക്കാരൻ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയെ…
Read Moreകുങ്കുമപൂക്കൾ ജീവൻ കാത്തുവെന്ന് ബെംഗളൂരു സ്വദേശി
ബെംഗളൂരു: കുങ്കുമപ്പൂക്കള്‍ വാങ്ങാൻ കയറിയ കടയുടെ മറവില്‍നിന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ കണ്ട ഞെട്ടലിലാണ് മൈസൂരു സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ടി.എം.എ.ഐ ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ വിരമിച്ച പ്രിൻസിപ്പലുമായ ടി.എം രാജശേഖർ. പുല്‍മേടുകളില്‍ വെടിയുണ്ടകള്‍ ആളുകളുടെ പ്രാണനെടുക്കുമ്പോള്‍ ഒരു സുരക്ഷ സംവിധാനവും ആ ഭാഗത്തുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മനസ്സില്‍ ഇപ്പോഴും ഭീതിയുടെ വെടിയുണ്ടകള്‍ പൊട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 18നാണ് ഭാര്യ ഉമാദേവി, മകള്‍ ഡോ. ഗൗരിക, മരുമകൻ ദൊഡ്ഡബസയ്യ എന്നിവരുള്‍പ്പെടെ കുടുംബത്തോടൊപ്പം കശ്മീർ യാത്രക്കായി രാജശേഖർ ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. ഉച്ചക്ക് 2.18ന്…
Read Moreആറാട്ടണ്ണൻ സന്തോഷ് വർക്കി അറസ്റ്റിൽ
കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് വര്‍ക്കിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമർശം നടത്തിയിരുന്നു. ചലച്ചിത്ര താരം ഉഷ ഹസക്‍യാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. നിരവധി ചലച്ചിത്ര പ്രവർത്തകർ ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
Read Moreഎൻജിനുകളിൽ ശുചിമുറി പണിയുമെന്ന് റെയിൽവേ
ചെന്നൈ : ജോലിക്കിടെ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനും ഭക്ഷണംകഴിക്കാനും ഇടവേളകൾ വേണമെന്ന ലോക്കോ പൈലറ്റുമാരുടെ ആവശ്യം റെയിൽവേ ബോർഡ് നിയോഗിച്ച സമിതികൾ തള്ളി. പകരം, തീവണ്ടി എൻജിനുകളിൽ ശുചിമുറി നിർമിക്കുമെന്നാണ് റെയിൽവേ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ലോക്കോ പൈലറ്റുമാരുടെ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്നും ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ വ്യാഴാഴ്ച അറിയിച്ചു. ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട രണ്ടുസമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം ജോലിസമയത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ ഭക്ഷണം കഴിക്കാനോ ഇടവേള അനുവദിക്കാൻ കഴിയില്ല. ഓരോദിവസവും ജോലികഴിഞ്ഞ്…
Read Moreഅനധികൃത ബാനറുകൾക്ക് എതിരെ നടപടിയുമായി കോർപ്പറേഷൻ; ബാനറുകൾ നീക്കാൻ പ്രത്യേകസംഘം
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ അനധികൃതവും നിയമവിരുദ്ധവുമായ പരസ്യബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിയന്ത്രിക്കാൻ നടപടികളുമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി). ഈ ലക്ഷ്യം മുന്നിൽ നിർത്തി പുതുക്കിയ സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് നടപടിക്രമം കോർപ്പറേഷൻ പുറപ്പെടുവിച്ചു. അനധികൃത പരസ്യ ബോർഡുകളും ഫ്ളെക്സുകളും ബാനറുകളും നീക്കുന്നതിനായി ബിബിഎംപി സോണൽ കമ്മിഷണർമാർ പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്നതാണ് ഒരു നിർദേശം. അഡ്വർടൈസ്‌മെന്റ് എൻഫോഴ്‌സ്‌മെന്റ് ടീമുകൾ എന്നറിയപ്പെടുന്ന ഈ സംഘങ്ങൾക്കായിരിക്കും പൂർണ ചുമതല. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, ജൂനിയർ എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയവർ സംഘത്തിലുണ്ടാകും. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക്…
Read Moreപഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും; മുകേഷ് അംബാനി
മുംബൈ: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്ന് ശതകോടീശ്വരന്‍ മുകേഷ് അംബാനി. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. പരിക്കേറ്റ എല്ലാവര്‍ക്കും മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ സര്‍ എച്ച്എന്‍ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ ഇന്ത്യക്കാരുടെ മരണത്തില്‍ റിലയയന്‍സ് കുടുംബത്തിലെ എല്ലാവരും അതീവമായി ദുഃഖിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ അതിവേഗത്തില്‍ രോഗമുക്തി നേടട്ടെയെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ എല്ലാവര്‍ക്കും തങ്ങളുടെ മുംബൈയിലെ…
Read More