ആഡംബര ജീവിതത്തിന് ശമ്പളം തികയുന്നില്ല, യുവാക്കൾ മാലമോഷണത്തിന് പിടിയിൽ 

ബെംഗളുരു: ആഡംബര ജീവിതം നയിക്കാൻ പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.

സയൻസ്, കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദധാരികളായ, മുൻപ് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നവരാണ് ബെംഗളുരുവില്‍ പോലീസിന്റെ പിടിയിലായത്.

ബെംഗളുരു ഹൊറമാവ് തിമ്മറെഡ്ഡി ലേഔട്ടിലെ താമസക്കാരായ വി സന്ദീപ്, വി രജത്ത് എന്നിവരാണ് പിടിയിലായത്.

രണ്ടാഴ്ച മുമ്പ് എച്ച്‌.ബി.ആർ ലേഔട്ട് ഫസ്റ്റ് ബ്ലോക്കില്‍ വെച്ച്‌ ഒരു വയോധികയെ രണ്ട് പേർ ബൈക്കില്‍ പിന്തുടരുകയും പിന്നീട് ഇവരുടെ മാല മോഷ്ടിച്ച്‌ സ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു.

  കേരള ആര്‍ടിസിയുടെ ബെംഗളൂരു - പാലക്കാട് എസി സീറ്റര്‍ നാളെ മുതല്‍; റൂട്ട്, ടിക്കറ്റ് നിരക്ക്, സമയം എന്നിവയറിയ വായിക്കാം

പരാതി ലഭിച്ചത് അനുസരിച്ച്‌ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ഇതില്‍ നിന്ന് നിർമാണയക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ പോലീസിന് സഹായകമായത്.

സന്ദീപ് ബിഎസ്‍സി ബിരുദധാരിയും രജത്ത് ബികോം ബിരുദധാരിയുമാണ്.

രണ്ട് പേരും നേരത്തെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു.

പോലീസ് നല്‍കുന്ന വിവരം അനുസരിച്ച്‌ ആഡംബര ജീവിതത്തിന് പണം തികയാത്തതു കൊണ്ടാണത്രെ ഇവർ ജോലി രാജിവെച്ചത്.

തുടർന്ന് മാല മോഷണം പ്രധാന വരുമാന മാർഗമായി സ്വീകരിച്ചു.

കഴിഞ്ഞ ഒരു വർഷമായി പല മാല മോഷണങ്ങളും ഇരുവരും ചേർന്ന് നടത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

  ബലാത്സംഗക്കേസിൽ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട് പ്രജ്ജ്വൽ രേവണ്ണ ഹൈക്കോടതിയിൽ

പല പോലീസ് സ്റ്റേഷൻ പരിധികളില്‍ രജിസ്റ്റർ ചെയ്ത കേസുകളില്‍ ഇവരാണ് പ്രതി.

നേരത്തെ ഒരിക്കല്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതാണ്.

ഇതിന് ശേഷം വീണ്ടും മാല മോഷണം തുടങ്ങുകയായിരുന്നു.

മോഷ്ടിച്ച ബൈക്കാണ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്.

പോലീസ് നടത്തിയ പരിശോധനയില്‍ ഒന്നര ലക്ഷം രൂപയുടെ സ്വർണം ഇവരില്‍ നിന്ന് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർഎസ്എസ് ശാഖയിൽ ലൈംഗിക അതിക്രമം; അനന്ദു അജിയുടെ ആത്മഹത്യ; കേസെടുക്കാൻ പൊലീസിന് നിയമോപദേശം

Related posts

Click Here to Follow Us