കെആർഎസ് അണക്കെട്ടിൽ കാവേരി ആരതി: 92 കോടി രൂപ അനുവദിച്ച് സർക്കാർ

കാവേരിനദിയെ ആദരിക്കുന്നതിനായി മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജസാഗർ (കെആർഎസ്) അണക്കെട്ടിൽ കാവേരി ആരതി സംഘടിപ്പിക്കുന്നതിന് സർക്കാർ 92 കോടി രൂപ അനുവദിച്ചു.

ഉത്തർപ്രദേശിലെ വാരണാസിയിൽ നടത്തുന്ന ഗംഗാ ആരതിയുടെ മാതൃകയിലാണ് കാവേരി ആരതി നടത്തുക. ഇതിന്റെ ഭാഗമായി ജലവിഭവവകുപ്പ് കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വെള്ളിയാഴ്ച രാവിലെ കെആർഎസ് അണക്കെട്ട് സന്ദർശിച്ചു.

  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം

കെആർഎസ് പരിസരത്ത് കാവേരി ആരതി നടത്താൻ അനുയോജ്യമായ സ്ഥലങ്ങൾ തിരിച്ചറിയാൻ ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

അന്തിമ അംഗീകാരത്തിനായി സമഗ്രമായ ഒരു പദ്ധതി സമർപ്പിക്കാൻ ശിവകുമാർ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കെആർഎസ് അണക്കെട്ടിലെ കാവേരി ആരതി ആത്മീയത,സാംസ്കാരിക പൈതൃകം, പാരിസ്ഥിതിക അവബോധം എന്നിവയുടെ മിശ്രിതമായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ നിലനിർത്തുന്ന നദിയെ ആദരിക്കുകയാണ് ചടങ്ങിലൂടെ ഉദ്ദേശിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts