ജീവിതശൈലി രോഗം വർധിക്കുന്നു; സൗജന്യ ചികിത്സയ്ക്കായി എല്ലാ പിഎച്ച്സികളിലും പ്രത്യേക ക്ലിനിക്കുകൾ തുടങ്ങും

ബെംഗളൂരു : ജീവിതശൈലി രോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗജന്യനിരക്കിൽ ചികിത്സ ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.

സംസ്ഥാനത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (പിഎച്ച്സി) പ്രത്യേക ജീവിതശൈലി രോഗ ക്ലിനിക്കുകൾ തുടങ്ങും.

രോഗികൾക്ക് താങ്ങാവുന്ന വിലയിൽ കുറഞ്ഞ നിരക്കിൽ ക്ലിനിക്കുകളിൽനിന്ന് ചികിത്സയും മരുന്നും ലഭ്യമാക്കും.

രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, നടുവേദന, ആർത്രൈറ്റിസ്, ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ എന്നിവയ്ക്കാണ് ചികിത്സ ഉറപ്പാക്കുക.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

സംസ്ഥാന സർക്കാരിന്റെ ഗൃഹാരോഗ്യ പദ്ധതിയിലൂടെയുള്ള സർവേയിലാണ് സംസ്ഥാനത്ത് ചെറുപ്രായക്കാരിലടക്കം ജീവിതശൈലി രോഗങ്ങൾ കൂടുന്നതായി കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത പറഞ്ഞു.

ജീവിതശൈലി രോഗങ്ങളുള്ളവരെ പരിശോധിക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങളും പിഎച്ച്സികളിൽ സജ്ജീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെന്നപോലെ, സംസ്ഥാനത്തെവിടെയും റഫർ ചെയ്യാൻ കഴിയുന്ന രോഗികളുടെ ആരോഗ്യ കാർഡുകളും പിഎച്ച്സികളിൽ സൂക്ഷിക്കും.

ദന്ത പരിചരണവും ഭാവിയിൽ സർക്കാർ പദ്ധതിയുണ്ട്. വിദ്യാർഥികൾക്കടക്കം പിഎച്ച്സികളിൽനിന്ന് സൗജന്യമായി ഹെൽത്ത് കാർഡുകൾ ലഭിക്കും.

  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

പ്രത്യേക ക്ലിനിക്കുകളിൽ പിഎച്ച്സികളിൽ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്നും ഹർഷ് ഗുപ്ത അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
[masterslider id="10"]

Related posts