നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള രണ്ടാമത്തെ മെട്രോ മേയ് പകുതിയോടെ എത്തിക്കും

ബെംഗളൂരു : ഉദ്ഘാടനത്തിനൊരുങ്ങിയ നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) രണ്ടാമത്തെ മെട്രോ ട്രെയിൻ കൊൽക്കത്തയിലെ നിർമാണ പ്ലാന്റിൽനിന്ന് ഞായറാഴ്ച ബെംഗളൂരുവിലേക്ക് അയക്കും.

റോഡ് മാർഗം മേയ് പകുതിയോടെ ബെംഗളൂരുവിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ട്രെയിൻ രണ്ടു മാസം മുൻപ്‌ ബെംഗളൂരുവിലെത്തിച്ചിരുന്നു.

അത്യാധുനിക ഡ്രൈവർ രഹിത മെട്രോയാകും ഈ പാതയിൽ സർവീസ് നടത്തുക. യെല്ലോ ലൈനിൽ കഴിഞ്ഞ ഡിസംബറിൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നേരത്തേ അറിയിച്ചിരുന്നത്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

എന്നാൽ, മെട്രോ ട്രെയിൻ ലഭ്യമാകാത്തതിനാൽ വാഗ്ദാനം പാലിക്കാനായില്ല. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്. ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക്‌സിറ്റി, കൊനപ്പന അഗ്രഹാര, ഹസ്കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ. മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ പാതയിൽ ഉണ്ടാകും. ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കാൻ രാഷ്ട്രീയ വിദ്യാലയ റോഡ്, ജയദേവ മെട്രോ സ്റ്റേഷൻ, സെൻട്രൽ സിൽക്ക് ബോർഡ് മെട്രോ സ്റ്റേഷൻ എിവിടങ്ങളിലാകും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.

  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts