സംസ്ഥാനത്ത് ഗാർഹിക പീഡനം വർദ്ധിച്ചതായി ആരോഗ്യ സർവേ

ബെംഗളൂരു: മുൻപ് നടന്ന സർവേ കണ്ടെത്തലുകളെ അപേക്ഷിച്ച് സംസ്ഥാനത്ത് വിവാഹിതരായ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങളും യുവതികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും വർധിച്ചതായി ഏറ്റവും പുതിയ ദേശീയ ആരോഗ്യ സർവേ-5 വെളിപ്പെടുത്തുന്നു. 18 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ വ്യാപനം 20.6 ശതമാനത്തിൽ നിന്ന് 44.4 ശതമാനമായി ഉയർന്നു. 18-നും 29-നും ഇടയിൽ പ്രായമുള്ള, 18 വയസ്സിൽ ലൈംഗികാതിക്രമത്തിന് വിധേയരായ യുവതികളുടെ അനുപാതവും 10.3 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

തല്ലുക, തള്ളുക, അവർക്ക് നേരെ എന്തെങ്കിലും എറിയുക, കൈകൾ വളച്ച്, മുടി വലിച്ചു പറിക്കുക, ചവിട്ടുക, വലിച്ചിഴയ്ക്കുക, മുഷ്ടികൊണ്ട് അടിക്കുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ വേദനിപ്പിക്കുക, ശ്വാസംമുട്ടിക്കുക എന്നിങ്ങനെയുള്ള ഗാർഹിക പീഡനങ്ങളാണ് സംസ്ഥാനത്തെ സ്ത്രീകൾ അനുഭവിക്കുന്നത് എന്ന് സർവേയിൽ പറയുന്നു. നഗരപ്രദേശങ്ങളേക്കാൾ (48 ശതമാനം) ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കിടയിൽ(49 ശതമാനം) ഭർത്താക്കൻമാരിൽ നിന്നുമേൽകുന്ന അതിക്രമങ്ങളുടെ അനുഭവം അല്പം കൂടുതലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts