ബെംഗളൂരു: വീട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും ഇതേ തുടർന്ന് കൊതുകുശല്യവും രൂക്ഷമായതും നഗരവാസിയായ ഒരു മുതിർന്ന പൗരന്റെ ജീവിതം ദുരിതത്തിലാക്കിയതായി റിപ്പോർട്ടുകൾ. എൺപത്തിയേഴുകാരനായ രമേഷ്ചന്ദ്രശേഖരൻ 30 വർഷത്തോളമായി എച്ച്ബിആർ ലേഔട്ടിലെ 80 ഫീറ്റ് റോഡിലാണ് താമസിക്കുന്നത്. 2014ൽഎട്ട് അടിയോളം റോഡ് ഉയർത്തിയിരുന്നു. ഇത് ഓരോ മഴക്കാലത്തും അദ്ദേഹത്തിന്റെ വീടിനു ചുറ്റും മഴവെള്ളവുംമാലിന്യവും പരക്കുന്നതിന് കാരണമായിട്ടുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തന്റെ വീടിന്റെ താഴത്തെ നിലയിൽ മഴവെള്ളം നിറഞ്ഞിരിക്കുന്നതാണ് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം കണ്ടത്. പലതവണ ബിബിഎംപിയോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല, അതിനാൽതന്റെ താമസസ്ഥലത്ത് വെള്ളം കയറുന്നത് തടയാൻ അദ്ദേഹം സ്വന്തം ചെലവിൽ ബാരിക്കേഡുകൾ നിർമ്മിച്ചു. 2014 മുതൽ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് ചന്ദ്രശേഖരൻ മാധ്യമങ്ങളോട്പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.