Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the dupermag domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6121
കർണാടക ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ – BengaluruVartha

കർണാടക ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കർണാടക ആർടിസി കണ്ടക്ടർ അറസ്റ്റിൽ.

ബാഗൽകോട്ട് സ്വദേശി പ്രദീപ് (40) ആണ് അറസ്റ്റിലായത്. കർണാടക ആർടിസിയിൽ കരാർ ജീവനക്കാരനാണ് പ്രദീപ്‌.

ഏപ്രിൽ 22ന് ഉള്ളാളിൽ നിന്ന് മുടിപ്പ് വഴി സ്റ്റേറ്റ് ബാങ്ക് റോഡിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് ഇയാൾ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

വായിക്കുക:  ബെംഗളൂരു നഗരത്തിൽ കനത്ത മഴ തുടരുന്നു: മടിവാള അയ്യപ്പ അടിപ്പാത ഉപയോഗിക്കരുത്; പലയിടത്തും ഗതാഗത തടസ്സം, ഗതാഗത മുന്നറിയിപ്പ് ഇതാ

സംഭവം സഹയാത്രക്കാർ മൊബൈലിൽ പകർത്തിയ ശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ബസ്സിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയെ കണ്ടക്ടർ സീറ്റിനടുത്ത് നിന്ന് നിരന്തരം അനുചിതമായി സ്പർശിക്കുകയും, അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ പോലീസ് ഉടൻ സ്ഥലത്തെത്തി ബസ് നിർത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us