റോഡിൽ ബൈക്ക് യാത്രക്കാരനുമായി അടിപിടി വ്യോമസേനാ ഉദ്യോഗസ്ഥനെതിരേ നടപടിഅരുതെന്ന് ഹൈക്കോടതി

ബെംഗളൂരു : ബെംഗളൂരുവിൽ റോഡിൽ ബൈക്ക് യാത്രക്കാരനുമായി സംഘർഷത്തിലേർപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥനെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കരുതെന്ന് പോലീസിന് ഹൈക്കോടതി നിർദേശംനൽകി.

വിങ് കമാൻഡർ ആദിത്യ ബോസിനെതിരേ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാൽ, ഉദ്യോഗസ്ഥനെതിരേ നിർബന്ധിത നടപടി സ്വീകരിക്കരുതെന്നും നടപടിക്രമങ്ങൾ പാലിക്കാതെ വിളിച്ചുവരുത്തരുതെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

കോടതിയുടെ അനുമതിയില്ലാതെ പോലീസ് കുറ്റപത്രം സമർപ്പിക്കരുതെന്നും നിർദേശമുണ്ട്. കഴിഞ്ഞ ആഴ്ച കോൾ സെന്റർ ജീവനക്കാരനായ വികാസ് കുമാറുമായിട്ടാണ് ആദിത്യ ബോസ് ഏറ്റുമുട്ടിയത്. ആദിത്യ ബോസിന്റെ പരാതിയിൽ വികാസിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

എന്നാൽ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ വ്യോമസേനാ ഉദ്യോഗസ്ഥൻ വികാസിനെ മർദിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts