അടുത്ത ഒരാഴ്ച നഗരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ഒരാഴ്ചത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

അടുത്ത രണ്ട് ദിവസങ്ങളിൽ ബെംഗളൂരുവിലെ പരമാവധി, കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും.

ചൊവ്വാഴ്ച മുതൽ വെള്ളി വരെ നഗരത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് ഐഎംഡി അറിയിച്ചു.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

കർണാടകയിലെ മറ്റു ജില്ലകളിലും സമാന കാലാവസ്ഥയായിരിക്കും. വടക്കൻ കർണാടക ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

തീരദേശ കർണാടക ജില്ലകളിൽ ഇതിനോടകം കനത്ത മഴ ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഇത് തുടർന്നേക്കും.

ബെംഗളൂരു അർബൻ, റൂറൽ ജില്ലകൾ, ബീദർ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts