പഹൽഗ്രാം ഇരകളെ അധിക്ഷേപിച്ച് മന്ത്രിയുടെ പരാമർശം 

ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളെയും അതിജീവിതരേയും അവഹേളിച്ച്‌ കർണാടക മന്ത്രി. ഭീകരാക്രമണത്തിനായി വരുന്ന തോക്കുധാരി ഒരിക്കലും മതം ചോദിച്ചതിന് ശേഷം വെടിവെക്കില്ലെന്നാണ് എക്സൈസ് മന്ത്രി ആർബി തിമ്മപൂരിന്റെ പ്രസ്താവന. പഹല്‍ഗാം ആക്രമണത്തിന് സാക്ഷ്യം വഹിച്ച സ്ത്രീ അങ്ങനെ പറഞ്ഞുവെങ്കില്‍ അവരുടെ മനോനില തകർന്നിട്ടാകുമെന്നും മന്ത്രി പറഞ്ഞു. പഹല്‍ഗാമില്‍ 25 ടൂറിസ്റ്റുകളെയും ഒരു കശ്മീരിയേയും നിഷ്ഠൂരം കൊലപ്പെടുത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. വസ്ത്രമുരിഞ്ഞ് സ്വകാര്യ ഭാഗം പരിശോധിച്ചും, മതം ചോദിച്ചും കലിമ ചൊല്ലാൻ ആവശ്യപ്പെട്ടും, അമുസ്ലീങ്ങളാണെന്ന് ബോധ്യപ്പെട്ട പുരുഷന്മാരെയായിരുന്നു ഇസ്ലാമിസ്റ്റ് ഭീകരർ പഹല്‍ഗാമില്‍…

Read More

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനോട്‌ യുദ്ധംചെയ്യേണ്ട ആവശ്യമില്ലന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

മൈസൂരു : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരേ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കർശനമായ സുരക്ഷാനടപടികൾ ആരംഭിക്കുകയാണ് വേണ്ടത്. യുദ്ധം നടത്തുന്നതിനെ കോൺഗ്രസ് അനുകൂലിക്കുന്നില്ല. സമാധാനമുണ്ടാകണം. ജനങ്ങൾക്ക് സുരക്ഷിതത്വം തോന്നണം. ഇതിന് കേന്ദ്രസർക്കാർ ഫലപ്രദമായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം വിഷയത്തിൽ ഇന്റലിജൻസ് പരാജയവും സുരക്ഷാപരാജയവും ഉണ്ടായി. ജനങ്ങൾ സുരക്ഷിതരാണെന്ന് വിശ്വസിച്ചു. പക്ഷേ, കേന്ദ്രസർക്കാരിന് അവർക്ക് സുരക്ഷനൽകാൻ കഴിഞ്ഞില്ല. കർണാടകയിൽനിന്ന് പാകിസ്താൻ പൗരരെ തിരിച്ചയക്കുന്നകാര്യത്തിൽ കേന്ദ്രവുമായി സഹകരിക്കും. കേന്ദ്രസർക്കാരിന് വിവരങ്ങൾനൽകുകയും അവരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുംചെയ്യും.…

Read More

അണക്കെട്ട് മുന്നറിയിപ്പില്ലാതെ ഇന്ത്യ തുറന്നുവിട്ടു; പാക് അധീന കശ്മീരിൽ വെള്ളപ്പൊക്കം

ഉറി അണക്കെട്ടിൽ നിന്ന് ഇന്ത്യ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതായി പാകിസ്ഥാൻ. അണക്കെട്ട് തുറന്നതോടെ ഝലം നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയും പാക് അധീന കശ്മീരിൽ വെള്ളപ്പൊക്കത്തിന് കാരണമായെന്നും റിപ്പോർട്ട്. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും സിന്ധു നദീജല ഉടമ്പടിയുടെയും ലംഘനമാണെന്ന് പാകിസ്ഥാൻ അരോപിച്ചു. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദ്, ഹട്ടിയൻ ബാല, ചകോതി എന്നിവിടങ്ങളിലാണ് പ്രധാനമായു വെള്ളപ്പൊക്കമുണ്ടായത്. ഝലം നദിയുടെ തീരത്തുള്ള ഈ പ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനാൽ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഝലം നദീതരത്ത് താമസിക്കുന്നവരും…

Read More

വാക്ക് തർക്കം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

കോട്ടയം: കോട്ടയം പാലായിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പാലാ വള്ളിച്ചിറയിലാണ് സംഭവം. വള്ളിച്ചിറ സ്വദേശി വലിയകാലായിൽ ബേബിയാണ് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചത് വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡികെയുടെ സഹോദരി എന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവതിപിടിയിൽ; ബെംഗളൂരുവിലെ വീട്ടിൽ നിന്ന് 2.25 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബെംഗളൂരു: വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ ശക്തമായ നടപടിയിൽ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും സഹോദരൻ മുൻ എംപി ഡി കെ സുരേഷിന്റെയും സഹോദരി എന്ന് നടിച്ച ഐശ്വര്യ ഗൗഡ എന്ന 33 കാരിയുടെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത 2.25 കോടി രൂപ പിടിച്ചെടുത്തു. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 19 പ്രകാരമാണ് ഗൗഡയെ അറസ്റ്റ് ചെയ്തത്. പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേക്ക്…

Read More

കന്നഡ സംസാരിക്കാൻ ആവശ്യപ്പെട്ട യാത്രക്കാരനെ മർദിച്ച് റെയിൽവേ ടിടിആർ

ബെംഗളൂരു: മൈസൂരു-കൊപ്പൽ ട്രെയിനിൽ കന്നഡ സംസാരിക്കാൻ ആവശ്യപ്പെട്ടതിന് ടിക്കറ്റ് കളക്ടർ യാത്രക്കാരനെ മർദ്ദിച്ചതായി ആരോപണം. ഏപ്രിൽ 24 ന് ഒരു യാത്രക്കാരൻ മൈസൂരിൽ നിന്ന് കൊപ്പലിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ ബെംഗളൂരുവിലെ യെലഹങ്കയിൽ എത്തിയപ്പോൾ, ടിക്കറ്റ് കളക്ടർ ടിക്കറ്റ് പരിശോധിക്കാൻ എത്തി. ഈ സമയം യാത്രക്കാരൻ കന്നഡ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ടിക്കറ്റ് കളക്ടർ യാത്രക്കാരനെ ആക്രമിച്ചതായാണ് പറയുന്നത്. കൊപ്പൽ സ്വദേശിയായ യാത്രക്കാരൻ മുഹമ്മദ് ആണ് അധിക്ഷേപത്തിന് ഇരയായത്. ടിക്കറ്റ് കളക്ടറോട് കന്നഡ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കന്നഡ സംസാരിക്കാൻ കഴിയില്ലെന്ന് ടിക്കറ്റ്…

Read More

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവം: സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്‌സ് യൂണിയന്‍

കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകര്‍ക്കെതിരെ നടപടി. സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്‌സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്‍കിയിരുന്നു. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണയും അറിയിച്ചിട്ടുണ്ട്. നടപടി എടുക്കേണ്ടത് ഫെഫ്കയാണെന്നും എന്ത് നടപടി എടുത്താലും ഒപ്പം നില്‍ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ – ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ക്കുന്നു. കേസില്‍ ഒരാള്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. ഷാഹിദ് റഹ്‌മാനെന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഷാഹിദ് മുഹമ്മദ് ആണ് കഞ്ചാവ്…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറി; ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇന്നലെ വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.

Read More

ബെംഗളൂരു – മംഗളൂരു ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരു: നാഗമംഗല താലൂക്കിലെ കടബഹള്ളിക്ക് സമീപം ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ 25 യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് തീപിടിച്ചു’ ദേശീയപാതയില്‍ ശനിയാഴ്ച പുലർച്ചെ പുലർച്ചെയാണ് സംഭവം . ജീവനക്കാരുടെ സമയോചിത ഇടപെടല്‍ ആളപായം തടഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസില്‍ പെട്ടെന്ന് തീ പടർന്നതോടെ ഡ്രൈവറും ജീവനക്കാരും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ബസ് നിർത്തിയ ഉടൻ തീ ആളിപ്പടരുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. ബിണ്ടിഗനവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

പള്ളിയിലെ ഫാന്‍ പൊട്ടിവീണ് 4 വയസുകാരിക്ക് ഉൾപ്പടെ അഞ്ച് പേര്‍ക്ക് പരുക്ക്

തൃശൂര്‍: മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണ് ഉണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് പരുക്ക്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എച്ച് വി എല്‍ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചത്. ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. കുറ്റിച്ചിറ തത്തമ്പിള്ളി വീട്ടില്‍ ബേബി (50), ചെമ്പന്‍കുന്ന് തത്തമ്പിള്ളി വീട്ടില്‍ വര്‍ഗീസ് (63), താഴൂര്‍ ഞാറേക്കാടന്‍ ഷീജ പോള്‍ (40), കലിക്കല്‍ തോപ്പില്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ ആദിത്യന്‍ (19), മാരാംകോട് വലിയവീട്ടില്‍ ഇവാ (4)എന്നിവര്‍ക്കാണ്…

Read More
Click Here to Follow Us