പഹൽഗ്രാം ഇരകളെ അധിക്ഷേപിച്ച് മന്ത്രിയുടെ പരാമർശം 

ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളെയും അതിജീവിതരേയും അവഹേളിച്ച്‌ കർണാടക മന്ത്രി.

ഭീകരാക്രമണത്തിനായി വരുന്ന തോക്കുധാരി ഒരിക്കലും മതം ചോദിച്ചതിന് ശേഷം വെടിവെക്കില്ലെന്നാണ് എക്സൈസ് മന്ത്രി ആർബി തിമ്മപൂരിന്റെ പ്രസ്താവന.

പഹല്‍ഗാം ആക്രമണത്തിന് സാക്ഷ്യം വഹിച്ച സ്ത്രീ അങ്ങനെ പറഞ്ഞുവെങ്കില്‍ അവരുടെ മനോനില തകർന്നിട്ടാകുമെന്നും മന്ത്രി പറഞ്ഞു.

പഹല്‍ഗാമില്‍ 25 ടൂറിസ്റ്റുകളെയും ഒരു കശ്മീരിയേയും നിഷ്ഠൂരം കൊലപ്പെടുത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

വസ്ത്രമുരിഞ്ഞ് സ്വകാര്യ ഭാഗം പരിശോധിച്ചും, മതം ചോദിച്ചും കലിമ ചൊല്ലാൻ ആവശ്യപ്പെട്ടും, അമുസ്ലീങ്ങളാണെന്ന് ബോധ്യപ്പെട്ട പുരുഷന്മാരെയായിരുന്നു ഇസ്ലാമിസ്റ്റ് ഭീകരർ പഹല്‍ഗാമില്‍ വകവരുത്തിയത്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഇക്കാര്യം ആക്രമണത്തിന് സാക്ഷ്യം വഹിച്ച സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. മതം ചോദിച്ച്‌ കൂട്ടക്കുരുതി നടത്തുന്നത് രാജ്യത്ത് വർഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുമെന്ന പദ്ധതിയും ഇസ്ലാമിസ്റ്റ് ഭീകരർക്ക് ഉണ്ടായിരുന്നതായി സൂചനകളുണ്ട്.

ഈ സാഹചര്യത്തിലാണ് ഭീകരർ ഒരിക്കലും മതം ആരായില്ലെന്ന വിചിത്ര പ്രസ്താവനയുമായി കോണ്‍ഗ്രസ് മന്ത്രി രംഗത്തെത്തുന്നത്. കർണാടകയിലെ ശിവമോഗയില്‍ നിന്നുള്ള ഇരയുടെ പ്രസ്താവനയെ തള്ളുന്നതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

കാർഗില്‍ ആകട്ടെ, പുല്‍വാമയാകട്ടെ, പഹല്‍ഗാം ആകട്ടെ, സംഭവിച്ചത് സുരക്ഷാവീഴ്ചയാണ്. വെടിവെക്കാൻ വരുന്ന ആരെങ്കിലും ജാതി ചോദിക്കുമോ? അത് പ്രായോഗികമാണോ? ചിന്തിച്ചുനോക്കൂ. അക്രമി വരും, ഷൂട്ട് ചെയ്യും. ഒരാളുടെ മതം ചോദിച്ചതിന് ശേഷം വെടിവെക്കാനുള്ള ക്ഷമയൊക്കെ അക്രമിക്ക് ഉണ്ടാകുമോ? – ആർബി തിമ്മപൂർ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts