പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനോട്‌ യുദ്ധംചെയ്യേണ്ട ആവശ്യമില്ലന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

മൈസൂരു : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരേ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കർശനമായ സുരക്ഷാനടപടികൾ ആരംഭിക്കുകയാണ് വേണ്ടത്.

യുദ്ധം നടത്തുന്നതിനെ കോൺഗ്രസ് അനുകൂലിക്കുന്നില്ല. സമാധാനമുണ്ടാകണം. ജനങ്ങൾക്ക് സുരക്ഷിതത്വം തോന്നണം.

ഇതിന് കേന്ദ്രസർക്കാർ ഫലപ്രദമായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

പഹൽഗാം വിഷയത്തിൽ ഇന്റലിജൻസ് പരാജയവും സുരക്ഷാപരാജയവും ഉണ്ടായി. ജനങ്ങൾ സുരക്ഷിതരാണെന്ന് വിശ്വസിച്ചു. പക്ഷേ, കേന്ദ്രസർക്കാരിന് അവർക്ക് സുരക്ഷനൽകാൻ കഴിഞ്ഞില്ല.

കർണാടകയിൽനിന്ന് പാകിസ്താൻ പൗരരെ തിരിച്ചയക്കുന്നകാര്യത്തിൽ കേന്ദ്രവുമായി സഹകരിക്കും.

കേന്ദ്രസർക്കാരിന് വിവരങ്ങൾനൽകുകയും അവരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുംചെയ്യും.

കൂടുതൽ പാകിസ്ഥാൻ പൗരർ ബെംഗളൂരുവിൽ താമസിക്കുന്നുണ്ട്. ഇവരെ തിരിച്ചയക്കാൻ കേന്ദ്ര മാർഗനിർദേശങ്ങൾ പാലിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts