അണക്കെട്ട് മുന്നറിയിപ്പില്ലാതെ ഇന്ത്യ തുറന്നുവിട്ടു; പാക് അധീന കശ്മീരിൽ വെള്ളപ്പൊക്കം

ഉറി അണക്കെട്ടിൽ നിന്ന് ഇന്ത്യ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതായി പാകിസ്ഥാൻ.
അണക്കെട്ട് തുറന്നതോടെ ഝലം നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയും പാക് അധീന കശ്മീരിൽ വെള്ളപ്പൊക്കത്തിന് കാരണമായെന്നും റിപ്പോർട്ട്.
ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും സിന്ധു നദീജല ഉടമ്പടിയുടെയും ലംഘനമാണെന്ന് പാകിസ്ഥാൻ അരോപിച്ചു.

പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദ്, ഹട്ടിയൻ ബാല, ചകോതി എന്നിവിടങ്ങളിലാണ് പ്രധാനമായു വെള്ളപ്പൊക്കമുണ്ടായത്.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

ഝലം നദിയുടെ തീരത്തുള്ള ഈ പ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനാൽ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ഝലം നദീതരത്ത് താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്.

കൊഹാലയിലെയും ധാൽകോട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കന്നുകാലികൾക്കും വിളകൾക്കും നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.

നാശനഷ്ടത്തിന്റെ പൂർണ്ണ വ്യാപ്തി സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങൾ നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സമീപത്ത് മത്സ്യബന്ധനം നടത്തുന്നതോ കന്നുകാലികളെ മേയ്ക്കുന്നതോ ഒഴിവാക്കണമെന്നും അധികൃതർ താമസക്കാരോട് നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts