ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവം: സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്‌സ് യൂണിയന്‍

കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകര്‍ക്കെതിരെ നടപടി. സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു.

ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്‌സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്‍കിയിരുന്നു. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണയും അറിയിച്ചിട്ടുണ്ട്.

നടപടി എടുക്കേണ്ടത് ഫെഫ്കയാണെന്നും എന്ത് നടപടി എടുത്താലും ഒപ്പം നില്‍ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ – ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ക്കുന്നു.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

കേസില്‍ ഒരാള്‍ കസ്റ്റഡിയിലാണെന്നാണ് വിവരം.

ഷാഹിദ് റഹ്‌മാനെന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഷാഹിദ് മുഹമ്മദ് ആണ് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് എന്ന് വിവരം.

ഇയാളെ വിശദമായി ചോദ്യംചെയ്താലേ കൂടുതല്‍ വിവരം ലഭിക്കൂ എന്ന എക്‌സൈസ് അറിയിച്ചു.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് കഞ്ചാവുമായി പിടിയിലായത്. ഇവരില്‍ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. ഇരുവരും വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്‌സൈസിനോട് സമ്മതിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലായത്.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

506-ാം നമ്പര്‍ ഫ്ളാറ്റില്‍ നിന്നാണ് ഇവര്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts