കൊവിഡ് ക്ലസ്റ്ററുകളുടെ വർദ്ധനവ്വിന് കാരണം വൈറസിന്റെ പുനരുജ്ജീവനമാകാം: വിദഗ്ധർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 ക്ലസ്റ്ററുകളുടെ എണ്ണം വർധിച്ചത്‌ കൊവിഡ് വൈറസിന്റെ  പുനരുജ്ജീവനം സംഭവിച്ചത് കൊണ്ടാകാം എന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്. ഈ സഹചര്യത്തിൽ  ആരോഗ്യവകുപ്പും സാങ്കേതിക ഉപദേശക സമിതിയും ചേർന്ന് വ്യാപനം തടയുന്നതിനുള്ള നടപടികൾശക്തമാക്കി. പരിശോധനാ രീതികൾ  മാറ്റാൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അടിയന്തരഘട്ടത്തിൽ, കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ അത്‌ ഡെൽറ്റ വേരിയന്റാണോ അതോ പുതിയതായി എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തുന്നതിനായി ക്ലസ്റ്ററുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്.

Read More
Click Here to Follow Us