ബെംഗളൂരു: ജീവനക്കാർക്ക് നേരെ വെടിയുതിർത്ത സഥാപന ഉടമയുടെ വെടിയേറ്റ് ഇയാളുടെ 16 വയസുകാരൻ മകനും ഗുരുതരമായി പരിക്ക് പറ്റി. മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ മോർഗൻസ് ഗേറ്റിലെ വൈഷ്ണവി എക്സ്പ്രസ് കാർഗോപ്രൈവറ്റ് ലിമിറ്റഡിന്റെ പരിസരത്താണ് സംഭവം. സ്ഥാപനത്തിന്റെ ഉടമയായ രാജേഷ് പ്രഭു ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് തന്റെ രണ്ട് തൊഴിലാളികൾക്ക്നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഒരു വെടിയുണ്ട അബദ്ധത്തിൽ ഉടമയുടെ മകന്കൊള്ളുകയായിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻപറഞ്ഞു. സ്ഥാപനത്തിന്റെ ചരക്ക് കൊണ്ട് പോകുന്ന വാഹനത്തിൽ ഡ്രൈവറും ക്ലീനറുമായി ജോലി ചെയ്തിരുന്ന ചന്ദ്രുവുംഅഷ്റഫും പ്രഭുവിന്റെ…
Read MoreAuthor: WEB TEAM
മനുഷ്യക്കടത്ത് കേസ്:എൻഐഎ 6 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
ബെംഗളൂരു: ഇന്ത്യ–ശ്രീലങ്കൻ സമുദ്ര അതിർത്തിയിലുടനീളമുള്ള സംഘടിത അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട ആറ് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചൊവ്വാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിനും താമസിച്ചതിനും 38 ശ്രീലങ്കൻ പൗരന്മാരെ മംഗളൂരുവിലെ പ്രാദേശിക പോലീസ് ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. കാനഡയിലേക്ക്ക് കുടിയേറാം എന്ന പേരിൽ അവരെ കബളിപ്പിക്കുകയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവന്ന് പാർപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു. തമിഴ്നാട് സ്വദേശികളായ ദിനകരൻ എന്ന അയ്യ, കാശി വിശ്വനാഥൻ, റസൂൽ, സത്തം ഉഷെൻ എന്ന സദ്ദാംഹുസൈൻ, അബ്ദുൽ മുഹീതു, സോക്രട്ടീസ് എന്നിവരാണ്…
Read Moreഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് ഭാര്യയെ കത്തി കൊണ്ട് ആക്രമിച്ചയാൾ അറസ്റ്റിൽ
ബെംഗളൂരു: ബെലഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ പൊതുജനങ്ങൾക്ക് മുന്നിലിട്ട് ഒരാൾ ഭാര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ഒക്‌ടോബർ 1 –നാണ് സംഭവം നടന്നിരിക്കുന്നത്. ബസിന്റെ ഫുട്ബോർഡിന് മുന്നിൽ ഒരു സ്ത്രീ അബോധാവസ്ഥയിൽ കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഈ സ്ത്രീയുടെ അടുത്തായി ഒരു പുരുഷനെയും അവർക്ക് ചുറ്റും കൂടിയിരിക്കുന്ന ഒരു ജനക്കൂട്ടത്തെയും വിഡിയോയിൽ കാണാം. സംഭവത്തിൽ രക്ഷപ്പെട്ട വന്ദനയെ ഇപ്പോൾ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിംസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇവരുടെ ഭർത്താവ് മഹാദേവ ശങ്കര ഹട്ടകരയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ…
Read Moreഎഞ്ചിനീയറിംഗ് കോഴ്സുകൾക്കായി ‘ഓപ്പൺ ബുക്ക്’ പരീക്ഷകൾ അവതരിപ്പിക്കാനൊരുങ്ങി വി. ടി. യു
ബെംഗളൂരു: വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (VTU) നടപ്പ് അധ്യയന വർഷം മുതൽ തിരഞ്ഞെടുത്ത എഞ്ചിനീയറിംഗ് കോഴ്സുകൾക്കായി ‘ഓപ്പൺ ബുക്ക്‘ പരീക്ഷകൾ അവതരിപ്പിക്കുന്നു. ഡിസൈൻ അധിഷ്‌ഠിത വിഷയങ്ങൾക്കും സിവിൽ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കും വേണ്ടിയായിരിക്കും കൂടുതലും ഈ സംവിധാനം അവതരിപ്പിക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നുള്ള ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. “ഏതൊക്കെ വിഭാഗങ്ങളിൽ ‘ഓപ്പൺ ബുക്ക്‘ പരീക്ഷകൾ നടത്താം എന്നത് ശുപാർശ ചെയ്യാൻ ഞങ്ങൾ ബോർഡ്ഓഫ് സ്റ്റഡീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് വിടിയു വൈസ് ചാൻസലർ പ്രൊഫ. കരിസിദ്ധപ്പ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreസംസ്ഥാനത്ത് വീണ്ടും ഭൂചലനം
ബെംഗളൂരു: ഒരു മാസത്തിനിടയിൽ സംസ്ഥാനത്തെ വിജയപുര ജില്ലയിൽ ആറ് ചെറിയ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 5 ചൊവ്വാഴ്ച ബസവന ബാഗെവാഡി താലൂക്കിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3 മണിയോടെ ഭൂചലനം അനുഭവപ്പെട്ട ആളുകൾ പരിഭ്രാന്തരായി തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടി. മസൂട്ടി ഗ്രാമപഞ്ചായത്തിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറ് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. പരമാവധി റേഡിയൽ ദൂരം 5 മുതൽ 7 കിലോമീറ്റർ വരെയാണ്. ഭൂകമ്പം മൂലം സ്വത്തിനും ജീവനും നാശനഷ്ടം…
Read Moreമഴയിൽ പുഴ കരകവിഞ്ഞു: നഗരത്തിലെ വീടുകളിൽ വെള്ളം കയറി
ബെംഗളൂരു: ഒക്ടോബർ 3 ഞായറാഴ്ച രാത്രിയിൽ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും പെയ്ത കനത്ത മഴ നഗരത്തിൽ പരക്കെ നാശം വിതച്ചു. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവുകയും ചില പ്രദേശങ്ങളിൽ രാത്രി വൈദ്യുതി മുടങ്ങുകയും ചെയ്തു. സംരക്ഷണഭിത്തി ഉണ്ടായിരുന്നിട്ടും, വൃഷഭവതി നദിയിലെ വെള്ളം ഒഴുകി ഐഡിയൽ ഹോംസ് ലേഔട്ടിലെ വീടുകളിലേക്ക് കയറി. ”ഏകദേശം 4 അടിയോളം വെള്ളമുണ്ടായിരുന്നു, എവിടെ പോകണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ” എന്ന് ഐഡിയൽ ഹോംസ് ലേഔട്ടിലെ ഒരു താമസക്കാരൻപറഞ്ഞു. ബിബിഎംപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പ് സെറ്റുകളുപയോഗിച്ച് വെള്ളം മാറ്റുവാൻ നോക്കിയെങ്കിലും ആ ശ്രമം പ്രയോജനപ്പെട്ടില്ല. “ഞങ്ങൾ ഇതിനകം ബക്കറ്റുകൾ ഉപയോഗിച്ച് ഞങ്ങളുടെ വീടുകളിൽ…
Read Moreവിജയനഗരയിൽ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു
ബെംഗളൂരു: വിജയനഗര ജില്ലയിലെ ഹുവിനഹദഗലി താലൂക്കിലെ മകരബി ഗ്രാമത്തിൽ മലിനമായ വെള്ളം കുടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചതായി ജില്ലാ ഭരണകൂടം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. മലിന ജലം കുടിച്ച് രോഗബാധിതരായ 200 ഓളം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായ50 –ലധികം പേരെ ഹുബ്ബള്ളി, ദാവൻഗരെ, ഹവേരി, ബല്ലാരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കുഴൽക്കിണറുകളിലേക്ക് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചതിനാൽ, പഴയ പൈപ്പുകൾ കേടാവുകയും മലിനജലം കുടിവെള്ളത്തിൽ കലരുകയും ചെയ്തതായാണ് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 23 മുതൽ ഗ്രാമത്തിലെ പൈപ്പ് ജലവിതരണം നിർത്തിവെച്ചിട്ടുണ്ട്.…
Read Moreട്രെയിനിൽ നിന്ന് പിടിച്ചെടുത്തത് ക്രിസ്റ്റൽ മെത്തല്ല
ബെംഗളൂരു: ട്രെയിനിൽ 3.2 കോടി രൂപ വിലമതിക്കുന്ന മെത്താം ഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഒരാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം, പിടിച്ചെടുത്ത വസ്തു വാസ്തവത്തിൽ ക്രിസ്റ്റൽ മെത്ത് ആയിരുന്നില്ല എന്നും അത് മെന്തോൾ ആയിരുന്നു എന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. ബെംഗളൂരു ഡിവിഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർപിഎഫ്) പോലീസ് കഴിഞ്ഞ ദിവസം വൈകുന്നേരം 3.2 കോടി രൂപയുടെ നിരോധിത മയക്കുമരുന്ന് കൈവശം വച്ചയാളെ പിടിച്ചതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചിരുന്നു. പ്രശാന്തി എക്സ്പ്രസിൽ നിന്നാണ്…
Read Moreനഗരത്തിലെ കണ്ടൈൻമെന്റ് സോണുകളിലെല്ലാം 10 ഇൽ താഴെ കോവിഡ് കേസുകൾ മാത്രം
ബെംഗളൂരു: ബിബിഎംപി യുടെ കണക്കുകൾ പ്രകാരം നഗരത്തിൽ നിലവിലുള്ള 70 സജീവ കണ്ടെയ്ൻമെന്റ് സോണുകളിലായി 1,336 ലധികം കുടുംബങ്ങളുണ്ട്. എന്നിരുന്നാലും, ഈ സോണുകളിലൊന്നും ഇപ്പോൾ പത്തിൽ കൂടുതൽ സജീവ കോവിഡ് കേസുകളില്ല. 100 മീറ്റർ ചുറ്റളവുള്ള ഒരു പ്രദേശംത്ത് മൂന്ന് പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ അവിടെ ഒരു കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിക്കും. ബിബിഎംപി യുടെ കണക്കുകൾ പ്രകാരം, ഒക്ടോബർ 2 വരെ, നഗരത്തിലെ എല്ലാ കണ്ടൈൻമെന്റ് സോണുകളിലുമായി 258 പോസിറ്റീവ് കേസുകൾ നിലവിൽ ഉണ്ട്. 70 കണ്ടൈൻമെന്റ് സോണുകളിൽ 29 അപ്പാർട്ട്മെന്റുകളും 35 വീടുകളും നാല് ഹോസ്റ്റലുകളും ഉൾപ്പെടുന്നു. നഗരത്തിലെ ഏതെങ്കിലും…
Read Moreവിധാന സൗധ ഉപരോധിക്കാൻ തീരുമാനിച്ച് കർഷകർ
ബെംഗളൂരു: തങ്ങളുടെ വിളകൾക്ക് നൽകുന്ന ന്യായവിലയിൽ (എഫ്ആർപി) വെറും തുച്ഛമായ വർധനവ് മാത്രം വരുത്തിയ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള കരിമ്പ് കർഷകർ ചൊവ്വാഴ്ച വിധാന സൗധ ഉപരോധിക്കാൻ തീരുമാനിച്ചു. കേന്ദ്രം 2021-22 വർഷത്തേക്ക് 5 രൂപ മാത്രമാണ് ന്യായവില വർദ്ധിപ്പിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന വിലക്കയറ്റത്തിൽ ചെലവുകൾ പോലും ഇത് കൊണ്ട് വഹിക്കാനാകില്ലെന്ന് കർഷകർ പറഞ്ഞു. എഥനോളിൽ നിന്നും അതിന്റെ ഉപോൽപ്പന്നങ്ങളിൽ നിന്നും ലഭിക്കുന്ന ലാഭം കർഷകർക്കിടയിൽ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന് കരിമ്പ് കർഷകരുടെ അസോസിയേഷൻ പ്രസിഡന്റ് കുറുബൂർ ശാന്തകുമാർ ആവശ്യപ്പെട്ടു. പുതിയ കാർഷിക ബില്ലുകൾക്കെതിരെയും കർഷകർ പ്രതിഷേധിക്കുമെന്നും അദ്ദേഹം…
Read More