ബെംഗളൂരു: തങ്ങളുടെ വിളകൾക്ക് നൽകുന്ന ന്യായവിലയിൽ (എഫ്ആർപി) വെറും തുച്ഛമായ വർധനവ് മാത്രം വരുത്തിയ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള കരിമ്പ് കർഷകർ ചൊവ്വാഴ്ച വിധാന സൗധ ഉപരോധിക്കാൻ തീരുമാനിച്ചു.
കേന്ദ്രം 2021-22 വർഷത്തേക്ക് 5 രൂപ മാത്രമാണ് ന്യായവില വർദ്ധിപ്പിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന വിലക്കയറ്റത്തിൽ ചെലവുകൾ പോലും ഇത് കൊണ്ട് വഹിക്കാനാകില്ലെന്ന് കർഷകർ പറഞ്ഞു.
എഥനോളിൽ നിന്നും അതിന്റെ ഉപോൽപ്പന്നങ്ങളിൽ നിന്നും ലഭിക്കുന്ന ലാഭം കർഷകർക്കിടയിൽ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന് കരിമ്പ് കർഷകരുടെ അസോസിയേഷൻ പ്രസിഡന്റ് കുറുബൂർ ശാന്തകുമാർ ആവശ്യപ്പെട്ടു.
പുതിയ കാർഷിക ബില്ലുകൾക്കെതിരെയും കർഷകർ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.