കനത്ത മഴ;റോഡുകൾ വെള്ളത്തിനടിയിലായി;ഒരു മരണം.

ബെംഗളൂരു: ഞായറാഴ്ചയും തിങ്കളാഴ്ചയും ഉണ്ടായ (ഒക്ടോബർ 3, 4) കനത്ത മഴയെ തുടർന്ന് ഒരാൾ മരിച്ചു. നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജയനഗർ സ്വദേശി ബി എസ് നാഗരാജാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 4.30 ന് ഉണ്ടായ അപകടത്തെ തുടർന്നാണ്  അദ്ദേഹം മരിച്ചത്‌. കനത്ത മഴയിൽ റോഡിൽ വീണു കിടന്നിരുന്ന ഒരു മരത്തിൽ ഇയാളുടെ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

നഗരത്തിൽ ഇടിമിന്നലോടെ രാത്രി മുഴുവനും കനത്ത മഴ പെയ്തിരുന്നു. നഗരത്തിലുടനീളമുള്ള പല റോഡുകളും ഇത് മൂലം വെള്ളത്തിനടിയിലായി.

പല പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുന്നതിനാൽ പല സ്ഥലങ്ങളും  വെള്ളത്തിനടിയിലാവുകയും വീടുകളിലേക്ക് വെള്ളംകയറുകയും ചെയ്തു. ബിബിഎംപി നൽകുന്ന വിവരങ്ങൾ അനുസരിച്ച്, രാജരാജേശ്വരി നഗർ, വെസ്റ്റ് സോൺഎന്നിവയാണ് ഏറ്റവും കൂടുതൽ മഴക്കെടുതി ഉണ്ടായ  മേഖലകൾ. സൗത്ത് ബെംഗളൂരു , ഈസ്റ്റ് ബെംഗളൂരു  മേഖലകളിലും ഒന്നിലധികം മരങ്ങൾ വീണതായി ബിബിഎംപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts