മഴയിൽ പുഴ കരകവിഞ്ഞു: നഗരത്തിലെ വീടുകളിൽ വെള്ളം കയറി

ബെംഗളൂരു: ഒക്ടോബർ 3 ഞായറാഴ്ച രാത്രിയിൽ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും പെയ്ത കനത്ത മഴ നഗരത്തിൽ പരക്കെ നാശം വിതച്ചു. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവുകയും ചില പ്രദേശങ്ങളിൽ രാത്രി വൈദ്യുതി മുടങ്ങുകയും ചെയ്തു. സംരക്ഷണഭിത്തി ഉണ്ടായിരുന്നിട്ടും, വൃഷഭവതി നദിയിലെ വെള്ളം ഒഴുകി ഐഡിയൽ ഹോംസ് ലേഔട്ടിലെ വീടുകളിലേക്ക് കയറി.  ഏകദേശം 4 അടിയോളം വെള്ളമുണ്ടായിരുന്നു, എവിടെ പോകണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ” എന്ന് ഐഡിയൽ ഹോംസ് ലേഔട്ടിലെ ഒരു താമസക്കാരൻപറഞ്ഞു.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ബിബിഎംപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പ് സെറ്റുകളുപയോഗിച്ച് വെള്ളം മാറ്റുവാൻ നോക്കിയെങ്കിലും ശ്രമം പ്രയോജനപ്പെട്ടില്ല. “ഞങ്ങൾ ഇതിനകം ബക്കറ്റുകൾ ഉപയോഗിച്ച് ഞങ്ങളുടെ വീടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴിച്ചു . വെള്ളം വൃത്തിയാക്കാൻ ഞങ്ങൾ സ്വകാര്യ കമ്പനികളുടെ സഹായവും തേടിയിരുന്നു. ഞങ്ങളുടെ കാറുകൾക്കും ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് ” എന്ന് താമസക്കാർ പറഞ്ഞു. 

മഴ പെയ്യുമ്പോഴെല്ലാം പ്രദേശം വെള്ളത്തിനടിയിലാകുമെന്ന് ആർആർ നഗർ നിവാസികൾ പറഞ്ഞു. മുമ്പ്, പ്രധാന റോഡിൽ മാത്രമാണ് വെള്ളക്കെട്ട് ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ ലേഔട്ടിന്റെ  പല ഭാഗങ്ങളിലും വെള്ളം കയറുന്നുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts