വിജയനഗരയിൽ മലിനജലം കുടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: വിജയനഗര ജില്ലയിലെ ഹുവിനഹദഗലി താലൂക്കിലെ മകരബി ഗ്രാമത്തിൽ മലിനമായ വെള്ളം കുടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചതായി ജില്ലാ ഭരണകൂടം ചൊവ്വാഴ്ച സ്ഥിരീകരിച്ചു. മലിന ജലം കുടിച്ച് രോഗബാധിതരായ 200 ഓളം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായ50 –ലധികം പേരെ ഹുബ്ബള്ളി, ദാവൻഗരെ, ഹവേരി, ബല്ലാരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

കുഴൽക്കിണറുകളിലേക്ക് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചതിനാൽ, പഴയ പൈപ്പുകൾ കേടാവുകയും മലിനജലം കുടിവെള്ളത്തിൽ കലരുകയും ചെയ്തതായാണ് വാർത്താ ഏജൻസിയായ എൻ എസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 23 മുതൽ ഗ്രാമത്തിലെ പൈപ്പ് ജലവിതരണം നിർത്തിവെച്ചിട്ടുണ്ട്. ടാങ്കറുകളിലാണ് ഇപ്പോൾ വെള്ളം എത്തിക്കുന്നത്.മലിനമായ വെള്ളമാണ് മരണ കാരണമെന്ന് ഇതുവരെ ക്ലിനിക്കലായി സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ആരോഗ്യ ഓഫീസർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us