പാല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച് മില്‍മ; വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കേരളത്തിൽ പാല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച് മില്‍മ. പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂട്ടിയത്. ലിറ്ററിന് രണ്ട് രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയത്. വിലവര്‍ദ്ധന ഇന്ന് മുതല്‍ നിലവില്‍ വരും. വില വര്‍ധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും മില്‍മ അറിയിച്ചില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിഷയത്തില്‍ മില്‍മയോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ല എന്നും മിൽമ പറയുന്നു. മിൽമയുടെ ആകെ വിൽപ്പനയുടെ അഞ്ചു ശതമാനം മാത്രമാണ് റിച്ചിനുള്ളത്.
വിലവർധന ഇന്ന് പ്രാബല്യത്തിൽ വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts