ഏഴിടങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്

ബെംഗളൂരു: ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തുവിട്ടു. ബി.ജെ.പി. യില്‍നിന്നെത്തിയ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി-ധാര്‍വാഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും. ഹുബ്ബള്ളി ആസ്ഥാനമായുള്ള അഞ്ജുമാന്‍ ഇ ഇസ്ലം എന്ന സംഘടനയുടെ അധ്യക്ഷന്‍ മുഹമ്മദ് യൂസഫ് സാവനൂര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മണ്ഡലമായ ഷിഗ്ഗോണില്‍ മത്സരിക്കും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിക്കെതിരെ എച്ച്.ഡി. തമ്മയ്യ മത്സരിക്കും.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

ബി.ജെ.പി.യില്‍നിന്ന് രാജിവെച്ചുവന്ന തമ്മയ്യ ലിംഗായത്ത് വിഭാഗത്തില്‍നിന്നുള്ള നേതാവാണ്. ശ്രാവണബെലഗോള- എം.എ.ഗോപാലസ്വാമി, ലിംഗസുഗൂരു- ദുര്‍ഗ്ഗപ്പ എസ്. ഹൂലഗേരി, ഹുബ്ബള്ളി-ധാര്‍വാഡ് വെസ്റ്റ് ദീപക് ചിഞ്ചോര്‍ ഹരിഹര്‍- നന്ദഗാവി ശ്രീനിവാസ്എന്നിവരാണ് സ്ഥാനാര്‍ഥികള്‍. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. 216 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ഇനി എട്ട് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
[masterslider id="10"]

Related posts