ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എ കൂടി രാജിവച്ചു;വിമത നേതാവ് രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ ഏഴ് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്ന് സൂചന;വീണ്ടും കര്‍”നാടകം” ദേശീയ ശ്രദ്ധയിലേക്ക്.

ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ബെല്ലാരിയിലെ വിജയനഗരയിൽ നിന്നുള്ള എംഎല്‍എയായ ആനന്ദ് സിംഗ് ആണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരില്‍ പ്രതിസന്ധിയെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ആനന്ദ് സിംഗിന്‍റെ രാജി.

വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റുന്നതിനിടെ കൂടുതല്‍ എംഎല്‍എമാര്‍ രാജി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് ആനന്ദ് സിംഗ്. അതേസമയം, കോണ്‍ഗ്രസിന്‍റെ കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമത നേതാവ് രമേശ് ജാര്‍ക്കോളിയുടെ നേതൃത്വത്തില്‍ ഏഴ് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നാണ് സൂചന.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

വിമത പക്ഷത്തുള്ള മൂന്ന് എംഎല്‍എമാരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തന്നെ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി ഇപ്പോള്‍ അമേരിക്കയിലാണ്. അദ്ദേഹം ജൂലൈ എട്ടിനാണ് തിരിച്ചെത്തുക.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 20 എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് ബിജെപി അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ് 78, ജെഡിഎസ് 37, ബിജെപി 104, ബിഎസ്പി 1, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് കര്‍ണാടകയിലെ കക്ഷിനില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്
[masterslider id="10"]

Related posts